തൃശൂർ കുന്നംകുളത്ത് വീണ്ടും ഉത്സവത്തിനിടെ ആനയിടഞ്ഞു
കൊമ്പൻ തടത്താവിള ശിവനാണ് ഇടഞ്ഞത്

തൃശൂര്‍: തൃശൂർ കുന്നംകുളത്ത് വീണ്ടും ഉത്സവത്തിനിടെ ആനയിടഞ്ഞു. തെക്കേപ്പുറം മാക്കാലിക്കാവ് അമ്പലത്തിലെ ഉത്സവത്തിനിടെയാണ് ആനയിടഞ്ഞത് .കൊമ്പൻ തടത്താവിള ശിവനാണ് ഇടഞ്ഞത്.
ഇന്ന് വൈകിട്ട് 6.40 നാണ് സംഭവം. ചമയം പൂരാഘോഷ കമ്മിറ്റിയുടെ എഴുന്നള്ളിപ്പിനായി എത്തിച്ചതായിരുന്നു. എഴുന്നള്ളിപ്പിനിടെ ആന അനുസരണക്കേട് കാട്ടുകയായിരുന്നു. പാപ്പാന്മാരും എലിഫന്‍റ് സ്ക്വാഡും ചേർന്ന് ആനയെ തളക്കാനുള്ള ശ്രമം തുടരുകയാണ്.
Next Story
Adjust Story Font
16

