Quantcast

വെടിക്കെട്ട് നടക്കുന്നിടത്തേക്ക് എന്തിന് കൊണ്ടുപോകുന്നു? ആന എഴുന്നള്ളിപ്പിൽ വീണ്ടും ഹൈക്കോടതി

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞ സംഭവത്തിലാണ് വിമർശനം

MediaOne Logo

Web Desk

  • Updated:

    2025-02-27 07:44:31.0

Published:

27 Feb 2025 12:43 PM IST

elephant
X

കൊച്ചി: ആന എഴുന്നള്ളിപ്പിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി. ആനകളെ വെടിക്കെട്ട് നടക്കുന്നിടത്തേക്ക് എന്തിന് കൊണ്ടുപോകുന്നു എന്ന് കോടതി ചോദിച്ചു. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞ സംഭവത്തിലാണ് വിമർശനം.

പടക്കം പൊട്ടിയപ്പോൾ ആന പേടിച്ചതാണെന്ന് ഗുരുവായൂർ ദേവസ്വം കോടതിയെ അറിയിച്ചു. എഴുന്നള്ളിപ്പുകൾക്ക് കൊണ്ടുപോകുമ്പോൾ ആനകളുടെ ഭക്ഷണകാര്യങ്ങളും മറ്റും എങ്ങനെ ഉറപ്പാക്കുന്നെന്നും കോടതി ചോദിച്ചു. വിശദാംശങ്ങൾ അറിയിക്കാൻ ഗുരുവായൂർ ദേവസ്വത്തിന് ഹൈക്കോടതി നിർദേശം നൽകി.

ആന ഇടഞ്ഞ സംഭവത്തിൽ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇടച്ചങ്ങല ഇല്ലാതിരുന്നതും തുടർച്ചയായ വെടിക്കെട്ടും കാരണമാണ് ആനയിടഞ്ഞതെന്നായിരുന്നു റിപ്പോര്‍ട്ട്.

ഫെബ്രുവരി 13ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു കൊയിലാണ്ടി മണക്കുളങ്ങര ഭഗവതി ക്ഷേത്തില്‍ ആനയിടഞ്ഞ് അപകടമുണ്ടായത്. ഉത്സവത്തിന്‍റെ അവസാന ദിവസത്തെ ചടങ്ങുകളുടെ ഭാഗമായുളള വരവിനായി ആനകളെ തിടമ്പേറ്റുമ്പോഴായിരുന്നു അപകടം. ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുളള പീതാംബരന്‍, ഗോകുല്‍ എന്നീ ആനകളാണ് ഇട‌ഞ്ഞത്. വരവിന് മുന്നോടിയായി കതിന പൊട്ടിച്ചതോടെ വിരണ്ട പീതാംബരന്‍ ഗോകുലിനെ കുത്തുകയായിരുന്നു.



TAGS :

Next Story