ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുത്തപ്പോൾ നൽകിയ വാഗ്ദാനം പാലിച്ചില്ല; ലേബർ ഓഫീസറെ ഉപരോധിച്ച് എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികൾ
സർക്കാർ തലത്തിൽ നിരവധി തവണ ചർച്ച നടത്തിയിട്ടും നടപടി ഉണ്ടാകുന്നില്ല എന്ന് തൊഴിലാളികൾ പറയുന്നു

വയനാട്:കൽപ്പറ്റ ലേബർ ഓഫീസറെ ഉപരോധിച്ച് വയനാട് എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികൾ. ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുത്തപ്പോൾ തൊഴിലാളികൾക്കായി പറഞ്ഞ ആനുകൂല്യങ്ങൾ ലഭ്യമാക്കിയില്ല എന്നാണ് പരാതി. മുന്നൂറോളം തൊഴിലാളികൾക്കാണ് പിഎഫ് അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കേണ്ടത്.
സർക്കാർ തലത്തിൽ നിരവധി തവണ ചർച്ച നടത്തിയിട്ടും നടപടി ഉണ്ടാകുന്നില്ല എന്ന് തൊഴിലാളികൾ പറയുന്നു. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് ഉപരോധം.
Next Story
Adjust Story Font
16

