കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം തിരിച്ചിറക്കി; യാത്രക്കാര്‍ വിമാനത്തില്‍ തുടരുന്നു
ദുബൈ വിമാനത്താവളത്തിലെ സുരക്ഷാ പ്രശ്‌നം മൂലമാണ് കൊച്ചിയില്‍ വിമാനം തിരിച്ചിറക്കിയത്

കൊച്ചി: കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം തിരിച്ചിറക്കി. ദുബൈ വിമാനത്താവളത്തിലെ സുരക്ഷാ പ്രശ്‌നം മൂലമാണ് കൊച്ചിയില്‍ വിമാനം തിരിച്ചിറക്കിയത്. യാത്രക്കാര്‍ വിമാനത്തില്‍ തുടരുകയാണ്. ദുബൈ വിമാനത്താവളത്തിലെ സ്ഥിതി മെച്ചപ്പെട്ടാലുടന്‍ ഇന്ന് തന്നെ യാത്രയെന്ന് എയര്‍ലൈന്‍ കമ്പനി അറിയിച്ചു.
ദുബൈ വിമാനത്താവളത്തിന് സമീപം ഇന്ന് രാവിലെയുണ്ടായ ഡ്രോണാക്രമണത്തില്‍ പ്രദേശത്ത് വലിയ തീപിടിത്തമുണ്ടായിരുന്നു. എയര്‍പോര്‍ട്ടിലെ എണ്ണ ടാങ്കിനാണ് തീപിടിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും തീയണക്കാനുള്ള ശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16

