Quantcast

ഭൂമി ചോദിച്ച ഭൂരഹിതർക്ക് ഫ്ലാറ്റ് നൽകി സർക്കാർ വഞ്ചിക്കുന്നു-ഭൂസമര സമിതി

''കേരളത്തിലെ ഭൂസമരങ്ങളെ പരാജയപ്പെടുത്താൻ ആസൂത്രിതമായ കുതന്ത്രങ്ങളാണ് പയറ്റുന്നത്. ഈ വിഷയത്തിൽ പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ നിരന്തരം വഞ്ചിക്കുകയാണ്.''

MediaOne Logo

Web Desk

  • Published:

    21 Aug 2023 4:03 PM GMT

ഭൂമി ചോദിച്ച ഭൂരഹിതർക്ക് ഫ്ലാറ്റ് നൽകി സർക്കാർ വഞ്ചിക്കുന്നു-ഭൂസമര സമിതി
X

കോഴിക്കോട്: രാഷ്ട്രീയ നേതാക്കളടക്കം കുത്തകകൾ കൈയടക്കിവെച്ച ഭൂമികൾ പിടിച്ചെടുത്ത് ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത ജില്ലയിലെ ആയിരക്കണക്കിന് വരുന്ന ഭൂരഹിതർക്ക് നൽകണമെന്ന് വെൽഫെയർ പാർട്ടി ഭൂസമര സമിതി. കോഴിക്കോട് സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന ജില്ലാ ഭൂസമര കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സംസ്ഥാന കൺവീനർ ജ്യോതിവാസ് പറവൂർ ഇക്കാര്യം ആവശ്യപ്പെട്ടത്.

ഭൂമി ചോദിച്ച ഭൂരഹിതർക്ക് ഫ്ലാറ്റ് നൽകി തൃപ്തിയടയുന്ന സർക്കാർ അവരെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. അനധികൃതമായും കണക്കിൽ കവിഞ്ഞും ഭൂമി കൈവശം വെക്കുന്ന കുത്തകകളെ സഹായിക്കാനാണ് സർക്കാർ ഇത് ചെയ്തത്. കേരളത്തിലെ ഭൂസമരങ്ങളെ പരാജയപ്പെടുത്താൻ ആസൂത്രിതമായ കുതന്ത്രങ്ങളാണ് പയറ്റുന്നത്. ഈ വിഷയത്തിൽ പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ നിരന്തരം വഞ്ചിക്കുകയാണ്. ഈ വഞ്ചന ഇനിയും അനുവദിക്കുന്നതല്ലല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ടി.കെ മാധവൻ അധ്യക്ഷത വഹിച്ചു. ഭൂസമര സമിതി സംസ്ഥാന കോ ഓഡിനേറ്റർ ഷാജഹാൻ തൃശൂർ മുഖ്യപ്രഭാഷണം നടത്തി. കൺവെൻഷനിൽ ജില്ലാ ഭൂസമര സമിതി രൂപീകരിച്ചു. ഭൂസമര സമിതി സംസ്ഥാന കമ്മറ്റി അംഗം എം.എ ഖയ്യൂം, വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം ചന്ദ്രിക കൊയിലാണ്ടി, ശുഹൈബ് കിണാശ്ശേരി, ഷൗകത്ത് കക്കോടി എന്നിവർ സംസാരിച്ചു.

Summary: ''Encroached lands including political leaders should be confiscated and given to the landless'': Jyothivas Paravoor

TAGS :

Next Story