Quantcast

വവ്വാലുകളുടെ സാന്നിധ്യം; മാനന്തവാടി പഴശ്ശി പാര്‍ക്കിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചു

കോഴിക്കോട് ജില്ലയിലെ കണ്ടെയ്‍ന്‍മെന്‍റ് സോണുകളില്‍ നിന്നുള്ളവര്‍ ജില്ലയിലേക്ക് പ്രവേശിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ ബന്ധപ്പെട്ടവർക്ക്‌ കലക്ടർ നിർദ്ദേശം നൽകി

MediaOne Logo

Web Desk

  • Updated:

    2023-09-14 06:21:42.0

Published:

14 Sept 2023 11:41 AM IST

pazhassi park mananthavady
X

പഴശ്ശി പാര്‍ക്ക്

വയനാട്: വയനാട്ടില്‍ വവ്വാലുകള്‍ കൂടുതലായി കാണപ്പെടുന്ന മാനന്തവാടി പഴശ്ശി പാര്‍ക്കിലേക്കുള്ള പ്രവേശനം ഇനിയൊരുത്തരവ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചു. കോഴിക്കോട് ജില്ലയിലെ കണ്ടെയ്‍ന്‍മെന്‍റ് സോണുകളില്‍ നിന്നുള്ളവര്‍ ജില്ലയിലേക്ക് പ്രവേശിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ ബന്ധപ്പെട്ടവർക്ക്‌ കലക്ടർ നിർദ്ദേശം നൽകി.

കണ്ടെയ്‍ന്‍മെന്‍റ് സോണുകളില്‍ നിന്ന് ജോലിക്കായും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായും മറ്റും ജില്ലയിലേയ്ക്ക് വന്നവര്‍ നിലവില്‍ താമസിക്കുന്ന സ്ഥലത്ത് തന്നെ തുടരണം. ഇത്തരം സാഹചര്യങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കായുള്ള ക്രമീകരണങ്ങൾ നടത്താൻ സ്ഥാപനമേധാവികള്‍ക്ക് നിർദേശം നൽകി. നിപ സംബന്ധമായി ജില്ലയുടെ അതിര്‍ത്തികളില്‍ യാത്രക്കാര്‍ക്ക് ബോധവല്‍ക്കരണം നൽകാൻ നിർദേശിച്ചു. തൊണ്ടര്‍നാട്, വെള്ളമുണ്ട പഞ്ചായത്തുകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താൻ ആരോഗ്യവകുപ്പിനും പഞ്ചായത്ത് അധികൃതര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കി.

നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പക്ഷം ചികിത്സ ഉറപ്പ് വരുത്തുന്നതിനായി മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ സജ്ജീകരിക്കും. പട്ടിക വര്‍ഗ കോളനികളില്‍ ബോധവല്‍ക്കരണം നടത്താൻ ട്രൈബല്‍ ഡവലപ്പ്മെന്‍റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

TAGS :

Next Story