Quantcast

എറണാകുളത്ത് തെരുവ് നായ ശല്യം; പതിനൊന്ന് വയസുകാരന് പരിക്ക്

ആക്രമണത്തിൽ കുട്ടിയുടെ കൈ ഒടിഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-09-19 03:37:33.0

Published:

19 Sept 2023 9:05 AM IST

തെരുവ് നായ ശല്യം
X

എറണാകുളം: നെട്ടൂരിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. നെട്ടൂർ 24ാം ഡിവിഷനിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ആക്രമണത്തിൽ പതിനൊന്നു വയസുകാരന് പരിക്ക്. വെളിപറമ്പിൽ ഹാരിസ് ഗഫൂറിന്റെ മകനും ആറാം ക്ലാസ്സ്‌ വിദ്യാർഥിയുമായ മാസിൻ വി. ഹാരിസിനാണ് പരുക്കേറ്റത്. ആക്രമണത്തിൽ കുട്ടിയുടെ കൈ ഒടിയുകയും ചെയ്തു.

നായകൾ തമ്മിൽ കടിപിടി കൂടുകയും, സൈക്കിൾ ചവിട്ടുകയായിരുന്ന വിദ്യാർഥിയുടെ നേരെ പാഞ്ഞടുക്കുകയും കുട്ടി ഭയന്ന് സൈക്കിളോട് കൂടെ തിരിഞ്ഞോടുകയും ചെയ്തു. സൈക്കിളിന്റെ ബാലൻസ് തെറ്റി സൈക്കിളോടുകൂടി റോഡിൽ വീഴുകയായിരുന്നു. കുട്ടിക്ക് ദേഹമാസകലം പരിക്ക് പറ്റുകയും കൈ ഓടിയുകയും ചെയ്തു. സംഭവത്തിൽ അടിയന്തിര നടപടി കൈകൊള്ളാൻ മരട് നഗര സഭ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് മരട് മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.

TAGS :

Next Story