Quantcast

ജനാഭിമുഖ കുർബാന: എറണാകുളം അങ്കമാലി അതിരൂപത വൈദികർ നിരാഹാര സമരത്തിലേക്ക്

ജനാഭിമുഖ കുർബാന തുടരാനുള്ള അനുവാദം സ്ഥിരപ്പെടുത്തി കിട്ടും വരെ സമരം തുടരുമെന്നും വൈദികർ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-01-12 15:31:15.0

Published:

12 Jan 2022 8:53 PM IST

ജനാഭിമുഖ കുർബാന: എറണാകുളം അങ്കമാലി അതിരൂപത വൈദികർ നിരാഹാര സമരത്തിലേക്ക്
X

ജനാഭിമുഖ കുർബാന ഇല്ലാതാക്കുന്ന നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് എറണാകുളം അങ്കമാലി അതിരൂപത വൈദികർ സിനഡ് തീരുമാനത്തിൽ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികർ നിരാഹാര സമരത്തിലേക്ക്. ജനാഭിമുഖ കുർബാന തുടരാനുള്ള അനുവാദം സ്ഥിരപ്പെടുത്തി കിട്ടും വരെ സമരം തുടരുമെന്നും വൈദികർ പറഞ്ഞു.

കുർബാനയർപ്പണ രീതിയെ സംബന്ധിച്ച് അതിരൂപതയ്ക്കു ലഭിച്ചിരിക്കുന്ന ഒഴിവ് ഇല്ലാതാക്കാനുള്ള ശ്രമമാണ് സിനഡ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അതിരൂപത സംരക്ഷണ സമിതി വ്യക്തമാക്കി.

TAGS :

Next Story