Quantcast

എറണാകുളത്ത് കഞ്ചാവ് കേസിൽ ആളുമാറി കസ്റ്റഡിയിലെടുത്ത പൊലീസുകാർക്ക് സസ്പെൻഷൻ

എറണാകുളം ഏലൂർ സ്റ്റേഷനിലെ സി.പി.ഓമാരായ അയൂബ്, കെ.ടി ജിജോ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2023-10-10 13:59:07.0

Published:

10 Oct 2023 2:00 PM GMT

എറണാകുളത്ത് കഞ്ചാവ് കേസിൽ ആളുമാറി കസ്റ്റഡിയിലെടുത്ത പൊലീസുകാർക്ക് സസ്പെൻഷൻ
X

കൊച്ചി: കഞ്ചാവ് കേസിൽ ആളുമാറി കസ്റ്റഡിയിലെടുത്ത പൊലീസുകാർക്ക് സസ്പെൻഷൻ. എറണാകുളം ഏലൂർ സ്റ്റേഷനിലെ സി.പി.ഓമാരായ അയൂബ്, കെ.ടി ജിജോ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. കസ്റ്റഡിയിലെടുത്തയാൾ നൽകിയ പരാതിയിലാണ് നടപടി.

കഴിഞ്ഞ ദിവസം ഏലൂർ സ്റ്റേഷനിൽ ഒരു കഞ്ചാവ് കേസ് രജിസ്റ്റർ ചെയ്യുകയും കേസിലെ ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേസിൽ ഏലൂർ സ്വദേശിയായ മറ്റൊരാൾക്ക് കൂടി പങ്കുണ്ടെന്ന് ഈ പ്രതി പറയുകയും ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ഇയാളെ പൊലീസ് മർദിച്ചാതായും പരാതിയുണ്ട്.

TAGS :

Next Story