ഏറ്റുമാനൂരിലെ ആത്മഹത്യ: 'ഷൈനി ലോണെടുത്തത് ഭർതൃപിതാവിന്റെ ചികിത്സക്ക്'- കരിക്കുന്നം പഞ്ചാ.പ്രസിഡണ്ട്
''കുടുംബശ്രീ അംഗങ്ങൾ പൊലീസിൽ പരാതി നൽകിയത് ഷൈനിയുടെ അറിവോടെ''

കോട്ടയം: ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ആത്മഹത്യ ചെയ്ത ഷൈനി കുടുംബശ്രീയിൽ നിന്ന് ലോൺ എടുത്തത് ഭർതൃപിതാവിൻ്റെ ചികിത്സക്കും മക്കളുടെ ആവശ്യത്തിനുമായിരുന്നെന്ന് കരിങ്കുന്നം പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.തോമസ്.ഇക്കാര്യം നോബിയുടെ വീട്ടുകാർക്കറിയാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
തൊടുപുഴയിൽ നിന്ന് പോയ ശേഷമാണ് ലോൺ മുടങ്ങിയത്. ഭർത്താവ് പണം നൽകാത്തതോടെ ഷൈനിയുടെ അറിവോടെയാണ് കുടുംബശ്രീ അംഗങ്ങൾ പൊലീസിൽ പരാതി നൽകിയത്.എന്നാല്‍ പരാതി പരിഹരിക്കുന്നതിന് പകരം നിയമ നടപടിക്ക് നിർബന്ധം പിടിച്ചത് സ്റ്റേഷനിലെത്തിയ ഭർതൃസഹോദരൻ ഫാദർ.ബോബിയാണെന്നും കെ. കെ. തോമസ് മീഡിയവണിനോട് പറഞ്ഞു.
Next Story
Adjust Story Font
16

