Quantcast

കൊച്ചിയിലെ ലഹരിമരുന്ന് വേട്ട; വയനാട്ടിലും ഇടുക്കിയിലും എക്‌സൈസ് പരിശോധന

കഴിഞ്ഞ ദിവസമാണ് കൊച്ചി കാക്കനാട്ട് രണ്ടു ഫ്‌ളാറ്റുകളിൽ നിന്നായി 11 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയത്.

MediaOne Logo

Web Desk

  • Published:

    22 Aug 2021 12:02 PM GMT

കൊച്ചിയിലെ ലഹരിമരുന്ന് വേട്ട;  വയനാട്ടിലും ഇടുക്കിയിലും എക്‌സൈസ് പരിശോധന
X

കൊച്ചിയിൽ ലഹരി മരുന്ന് പിടികൂടിയ കേസിൽ വയനാട്ടിലും ഇടുക്കിയിലും എക്‌സൈസ് പരിശോധന. അറസ്റ്റിലായവരുടെ ഡയറിയിൽ പേരുള്ള ആറുപേരുടെ വീടുകളിലാണ് പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസമാണ് കൊച്ചി കാക്കനാട്ട് രണ്ടു ഫ്‌ളാറ്റുകളിൽ നിന്നായി 11 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയത്. യുവതി അടക്കം 5 പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. ഇതിന്റെ ഭാഗമായാണ് ഇന്നലെ വയനാട് വൈത്തിരിയിലും ഇടുക്കിയിലും അടക്കം എക്‌സൈസ് പരിശോധന നടത്തി.

കഴിഞ്ഞദിവസം പിടിയിലായവരുടെ ഫ്‌ളാറ്റിൽ നിന്നും കണ്ടെടുത്ത ഡയറിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. എന്നാൽ അന്വേഷണ സംഘം എത്തിയപ്പോഴേയ്ക്കും പ്രതികളെന്ന് സംശയിക്കുന്നവർ കടന്നുകളഞ്ഞു. ഡയറിയിൽ പേരുണ്ടായിരുന്ന കൂടുതൽ ആളുകളുടെ വീടുകളിലും റിസോർട്ടുകളിലും വരും ദിവസങ്ങളിലും എക്‌സൈസ് പരിശോധന നടത്തും.

നിലവിൽ പിടിയിലായവരെ ആറു ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എക്‌സൈസ് അപേക്ഷ നൽകി. കസ്റ്റഡി അപേക്ഷ 24-ാം തീയതി എറണാകുളം സെഷൻസ് കോടതി പരിഗണിക്കും.

TAGS :

Next Story