Quantcast

കണ്ണൂരില്‍ വീടിനുള്ളില്‍ സ്‌ഫോടനം; മൃതദേഹം ചിന്നിച്ചിതറിയ അവസ്ഥയില്‍

അപകടത്തില്‍ പൊട്ടാത്ത ബോംബുകളും കണ്ടെത്തി

MediaOne Logo

Web Desk

  • Updated:

    2025-08-30 05:11:46.0

Published:

30 Aug 2025 6:34 AM IST

കണ്ണൂരില്‍ വീടിനുള്ളില്‍ സ്‌ഫോടനം; മൃതദേഹം ചിന്നിച്ചിതറിയ അവസ്ഥയില്‍
X

കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വീടിനുള്ളില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. ഗോവിന്ദന്‍ എന്ന ആളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് വീട്. ഒരാളുടെ മരണം സ്ഥിരീകരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സ്‌ഫോടനം ഉണ്ടായത്. ഗോവിന്ദന്‍ എന്ന വ്യക്തി വാടകയ്ക്ക് കൊടുത്ത വീട്ടിലാണ് സ്‌ഫോടനം.

കൂടുതൽ പേർ അപകടത്തിൽ പെട്ടോ എന്ന് പരിശോധിക്കുന്നു. പുലര്‍ച്ചെ 2 മണിയോടെയാണ് സ്‌ഫോടനം നടന്നത്. വീടിനുള്ളില്‍ ശരീരാവശിഷ്ടങ്ങള്‍ ചിന്നി ചിതറിയ നിലയിലാണുള്ളത്. പൊലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

അപകടവിവരമറിഞ്ഞ് കണ്ണപുരം പോലീസും തളിപ്പറമ്പില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി. സ്‌ഫോടനം നടന്ന വാടക വീട്ടില്‍ നിന്നും പൊട്ടാത്ത നാടന്‍ ബോംബുകള്‍ കണ്ടെത്തി. അപകടം നടന്ന സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന എത്തി.

TAGS :

Next Story