പാലക്കാട് വീടിനകത്ത് പൊട്ടിതെറി; സഹോദരങ്ങൾക്ക് പൊള്ളലേറ്റു
പന്നിപടക്കമാണ് പൊട്ടിതെറിച്ചതെന്ന് പൊലീസ് അറിയിച്ചു

പാലക്കാട്: പാലക്കാട് പുതുനഗരത്ത് വീടിനകത്ത് പൊട്ടിതെറി. പുതുനഗരം മാങ്ങോട് ലക്ഷംവീട് നഗറിലെ വീട്ടിലാണ് പൊട്ടിതെറി ഉണ്ടായത്. സഹോദരങ്ങളായ ശരീഫ്, ഷഹാന എന്നിവർക്ക് പരിക്കേറ്റു. പന്നിപടക്കമാണ് പൊട്ടിതെറിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഇന്ന് ഉച്ചക്കായിരുന്നു സംഭവം. വീടിനകത്ത് സൂക്ഷിച്ചിരുന്ന പന്നിപടക്കം പൊട്ടിതെറിക്കുകയായിരുന്നു. ഷഹാനയുടെ ഭർത്താവിൻ്റെ ബന്ധു മരിച്ച ചടങ്ങിനായാണ് സഹോദരൻ ശരീഫ് ഈ വീട്ടിൽ എത്തിയത്. ആ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന ശരീഫ്, ഷഹാന എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ശരീഫിനെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഷഹാന പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
സ്ഫോടനത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് വാർഡ് മെമ്പറും , ബി. ജെ പി നേതാവുമായ രഘുമാസ്റ്റർ ആരോപിച്ചു. സ്ഫോടനം നടന്ന വീട്ടിൽ താമസിക്കുന്ന എല്ലാവരെയും എസ്ഡിപിഐയിൽ നിന്നും പുറത്താക്കിയതാണെന്നും , പാലക്കാട്ടെ സ്ഫോടനത്തിൽ നിന്നും തലയൂരനാണ് ബി. ജെ പി ആരോപണം ഉന്നയിക്കുന്നതെന്ന് എസ്.ഡി . പി. ഐ പ്രദേശിക നേതാക്കൾ പറഞ്ഞു.
Adjust Story Font
16

