Quantcast

പാലക്കാട്ട് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് 11 വയസുകാരന്റെ കാലിന് പരിക്കേറ്റ സംഭവം: പൊട്ടിയത് പന്നിപ്പടക്കമാണെന്ന് സ്ഥിരീകരണം

നടന്നു പോവുകയായിരുന്ന 11 വയസ്സുകാരന് സ്ഫോടനത്തിൽ പരിക്കേൽക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    5 Jan 2026 2:57 PM IST

പാലക്കാട്ട് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് 11 വയസുകാരന്റെ കാലിന് പരിക്കേറ്റ സംഭവം: പൊട്ടിയത് പന്നിപ്പടക്കമാണെന്ന് സ്ഥിരീകരണം
X

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് 11 വയസുകാരന്റെ കാലിന് ഗുരുതരമായി പരിക്കേറ്റത് പന്നിപ്പടക്കം പൊട്ടിയാണെന്ന് എന്ന് സ്ഥിരീകരണം. പൊലീസും ബോംബ്‌ സ്കോഡും ,ഡോഗ്സ്കോഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.

ഇന്നലെ വൈകുന്നേരമാണ് നടന്നു പോവുകയായിരുന്ന 11 വയസ്സുകാരന് സ്ഫോടനത്തിൽ പരിക്കേറ്റത്.

പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കുട്ടിയുടെകാലിനാണ് ശസ്ത്രക്രിയ ചെയ്തത്. ജനവാസ മേഖലയിൽ പന്നിപ്പടക്കം എങ്ങനെ എത്തി എന്നത് സംബന്ധിച്ച് പൊലീസ് വിശദമായി അന്വേഷിക്കും.

TAGS :

Next Story