Quantcast

പാലക്കാട് വീണ്ടും ബോംബ്; ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് സ്ഫോടകവസ്തുക്കള്‍ പിടികൂടി

പാലക്കാട് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍

MediaOne Logo

Web Desk

  • Updated:

    2025-09-03 06:06:31.0

Published:

3 Sept 2025 11:34 AM IST

പാലക്കാട് വീണ്ടും ബോംബ്; ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് സ്ഫോടകവസ്തുക്കള്‍ പിടികൂടി
X

പാലക്കാട്: പാലക്കാട് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിലെ സ്‌ഫോടനത്തില്‍ പൊലീസ് പരിശോധന. ബിജെപി പ്രവര്‍ത്തകനായ കല്ലേക്കാട് സ്വദേശി സുരേഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി.

24 ഇലക്ട്രിക് ഡിറ്റനേറ്ററും അനധികൃതമായി നിര്‍മ്മിച്ച 12 സ്‌ഫോടക വസ്തുക്കളുമാണ് കണ്ടെത്തിയത്. സുരേഷ് ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഡിറ്റനേറ്റര്‍ കൈവശം വെക്കാന്‍ ലൈസന്‍സ് ആവശ്യമാണ്. സുരേഷിന് ലൈസന്‍സ് ഇല്ല. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിലെ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് ബോംബ് കണ്ടെത്തിയത്.

TAGS :

Next Story