Quantcast

'ഇടുക്കിയിലേത് അസാധാരണ സാഹചര്യം'; എ.കെ ശശീന്ദ്രൻ

കാട്ടാനകൾ കൂട്ടത്തോടെ നാട്ടിലിറങ്ങുകയാണെന്നും അതിനാൽ മയക്കു വെടി വെക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-01-27 07:54:41.0

Published:

27 Jan 2023 12:36 PM IST

ഇടുക്കിയിലേത് അസാധാരണ സാഹചര്യം; എ.കെ ശശീന്ദ്രൻ
X

ഇടുക്കി: നിരന്തരമായി കാട്ടാനശല്യം നേരിടുന്ന ഇടുക്കിയിലേത് അസാധാരണ സാഹചര്യമാണെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. പ്രശ്ന പരിഹാരത്തിന് സ്പെഷ്യൽ നോടൽ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കാട്ടാനകൾ കൂട്ടത്തോടെ നാട്ടിലിറങ്ങുകയാണെന്നും അതിനാൽ മയക്കു വെടി വെക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

മനുഷ്യ സാധ്യമായത് എല്ലാം വനം വകുപ്പ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ മന്ത്രി സ്ഥലത്ത് കൂടുതൽ സേനയെ വിന്യസിക്കുമെന്ന് ഉറപ്പ് നൽകി. ജനങ്ങളുടെ പ്രതിക്ഷേധം സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു.

ധോണിക്ക് വെടിയേറ്റതായി സ്ഥിരീകരിച്ചുണ്ടെന്നും എന്നാൽ എവിടെ വെച്ചാണ് വെടിയേറ്റത് എന്ന് കണ്ടു പിടിക്കൽ ദുഷ്കരമാണ്. ആനയെ വെടിവെച്ച് പരിചയമില്ലാത്തവരാണ് വെടിവെച്ചതെന്നും ആത്മരക്ഷാർത്തം ആനയെ ഭയപ്പെടുത്താൻ ആരെങ്കിലും വെടിവെച്ചതാവാനാണ് സാധ്യതയെന്നും എ കെ ശശീന്ദ്രൻ. എല്ലാ കാര്യങ്ങളും പരിശോധിച്ച് മാത്രമേ മറ്റ്‌ നടപടികളിലേക്ക് കടക്കാൻ കഴിയൂ എന്ന് വ്യക്തമാക്കി.




TAGS :

Next Story