സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അതി തീവ്ര മഴ തുടരുന്നു. എറണാകുളം, ഇടുക്കി,തൃശ്ശൂര്‍ മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോഡ്,കണ്ണൂര്‍,കോഴിക്കോട്,വയനാട്,പാലക്കാട്,ആലപ്പുഴ,പത്തനംതിട്ട,കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
എറണാകുളം നഗരം വെള്ളക്കെട്ടില്‍ മുങ്ങിയിരിക്കുകയാണ്. ദേശീയ പാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കളമശ്ശേരിയില്‍ വീടുകളില്‍ വെള്ളം കയറി. റെഡ് അലേര്‍ട്ടുള്ള ഇടുക്കി,തൃശൂര്‍ ജില്ലകളിലും ശക്തമായ മഴയാണ്.
ശക്തമായ മഴയില്‍ തൃശൂര്‍ നനഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട്. അശ്വിനി ജംഗ്ഷന് സമീപമുള്ള വീടുകളില്‍ വെള്ളം കയറി. മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്ന് വീട്ടില്‍ കുടുങ്ങിയ വയോധികയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.
അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. മണ്ണാര്‍ക്കാട് , അലനല്ലൂര്‍ മേഖലയിലെ പുഴകള്‍ കര കവിഞ്ഞ് ഒഴുകുന്നു. തൃപ്പൂണിത്തുറയില്‍ വെള്ളകെട്ട് അതീവരൂക്ഷമാണ്. മരട്, പേട്ട റോഡില്‍ വെള്ളക്കെട്ട് ഉണ്ട്. വഴിയറിയാതെ വന്ന ഒരു വാഹനം കാനയില്‍ വീണു. യാത്രക്കാരന്‍ രക്ഷപ്പെട്ടു.
Adjust Story Font
16

