Quantcast

കേരളത്തിൽ അതിതീവ്രമഴ മുന്നറിയിപ്പ്; അഞ്ച് ജില്ലയിൽ റെഡ് അലർട്ട്‌

പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതാണ് മഴ കനക്കാൻ കാരണം

MediaOne Logo

Web Desk

  • Updated:

    2025-06-15 02:47:21.0

Published:

15 Jun 2025 6:45 AM IST

കേരളത്തിൽ അതിതീവ്രമഴ മുന്നറിയിപ്പ്;  അഞ്ച് ജില്ലയിൽ റെഡ് അലർട്ട്‌
X

തിരുവനന്തപുരം:കേരളത്തിൽ അതിതീവ്ര മഴ തുടരുന്നു.ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ റെഡ് അലർട്ടാണ്. ബാക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും തുടരുന്നു.കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതാണ് മഴ കനക്കാൻ കാരണം.

മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കേരള തീരത്ത് ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.


TAGS :

Next Story