Quantcast

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

നാല് ദിവസത്തിനകം കാലവർഷം എത്തുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു

MediaOne Logo

Web Desk

  • Published:

    20 May 2025 1:30 PM IST

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്.

തൃശ്ശൂർ, പാലക്കാട്, മലപ്പുറംജി ല്ലകളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് നാല് ദിവസത്തിനകം കാലവർഷം എത്തുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നേരത്തെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കിയുള്ള എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു. അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി നാളെയോടെ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും തുടര്‍ന്ന് വടക്കു ദിശയില‍േക്ക് സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

TAGS :

Next Story