Quantcast

'സംഗീതനിശ പൊലീസിനെ അറിയിക്കാത്തത് വീഴ്ച': പി.കെ ബേബിക്കെതിരെ എം.എസ്.എഫ്‌

''യു.ജി.സി ശമ്പളം വാങ്ങുന്ന ബേബിക്ക് നോണ്‍ അക്കാദമിക് കാര്യങ്ങളുടെ ചുമതലയുണ്ട്. സമഗ്രമായ അന്വേഷണം അനിവാര്യം''

MediaOne Logo

Web Desk

  • Updated:

    2023-11-27 02:06:18.0

Published:

27 Nov 2023 2:03 AM GMT

PK Navas- PK Baby
X

പി.കെ നവാസ്-പി.കെ ബേബി

കൊച്ചി: കുസാറ്റിൽ സംഗീതനിശ നടക്കുന്ന കാര്യം പൊലീസിനെ അറിയിക്കാത്തത് സ്റ്റുഡന്‍റ്സ് വെല്‍ഫെയർ ഡയറക്ടർ പി.കെ ബേബിയുടെ വീഴ്ചയാണെന്ന് എം.എസ് എഫ്.

ഈ വീഴ്ചയെക്കുറിച്ച്‌ അന്വേഷണം നടത്തണം. യു.ജി.സി ശമ്പളം വാങ്ങുന്ന ബേബിക്ക് നോണ്‍ അക്കാദമിക് കാര്യങ്ങളുടെ ചുമതലയുണ്ട്. സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും പി.കെ നവാസ് മീഡിയാവണിനോട് പറഞ്ഞു.

അതേസമയം കുസാറ്റ് ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ആലപ്പുഴ സ്വദേശി ഗീതാഞ്ജലി, മലപ്പുറം സ്വദേശി ഷെബ എന്നിവരാണ് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിൽ അത്യാഹിത വിഭാഗത്തില്‍ തുടരുന്നത്. ദുരന്തത്തിൽ സംഘാടകരുടെ മൊഴി പൊലീസ് ഇന്ന് രേഖപെടുത്തും. സംഗീത പരിപാടി സംഘടിപ്പിച്ചതിലെ സുരക്ഷാ വീഴ്ചകളാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്.

കുസാറ്റ് ദുരന്തത്തിൽ സംഘാടകരുടെ മൊഴി പൊലീസ് ഇന്ന് രേഖപെടുത്തും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ, വൈസ് ചാൻസിലർ അടക്കമുള്ളവരുടെ മൊഴിയുമെടുക്കും. ഇതിനുശേഷം ആകും കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ അന്വേഷണസംഘം തീരുമാനമെടുക്കുക. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കളമശ്ശേരി പോലീസ് കേസ് എടുത്തിട്ടുള്ളത്.

സംഗീത പരിപാടി സംഘടിപ്പിച്ചതിലെ സുരക്ഷാ വീഴ്ചകളാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. അനുമതി വാങ്ങാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പോലീസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Watch Video Report


TAGS :

Next Story