വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ ഹാജരായേക്കില്ല
ഉടന്‍ പരാതിക്കാരുടെ മൊഴിയെടുക്കും

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയ സംഭവത്തില്‍ രാഹുല്‍ മാങ്കുട്ടത്തിലിന്റെ മൊഴി രേഖപ്പെടുത്താന്‍ ക്രൈം ബ്രാഞ്ച്.
രാഹുലിനോട് തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഇന്ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ രാഹുല്‍ ഹാജരാകാനുള്ള സാധ്യത കുറവാണെന്നാണ് വിവരം. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയവരുടെ ഫോണ്‍ സംഭാഷണത്തില്‍ പേരും പരാമര്‍ശിക്കപ്പെട്ടിരുന്നു.
ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് രാഹുലിനോട് ഹാജരാകാന്‍ സംഘം ആവശ്യപ്പെട്ടത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയതിന് പിന്നില്‍ തനിക്ക് പങ്കില്ലെന്ന് ആയിരുന്നു പോലീസിന് രാഹുല്‍ നല്‍കിയ മൊഴി.
രാഹുലിനെതിരെ ആരോപണം ഉന്നയിച്ച യുവതികളില്‍ നിന്ന് മൊഴി രേഖപ്പെടുത്താനുള്ള നടപടികളിലേക്കും ക്രൈം ബ്രാഞ്ച് ഉടന്‍ കടക്കും. ഇതിനായി പ്രത്യേക സംഘത്തെ ക്രൈംബ്രാഞ്ച് രൂപീകരിച്ചിരുന്നു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പരാതികൾ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇന്ന് യോഗം ചേരും. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് യോഗത്തിൽ പങ്കെടുക്കും. അന്വേഷണം എങ്ങനെ മുന്നോട്ടു കൊണ്ടു പോകണമെന്നുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യും.
Adjust Story Font
16

