Quantcast

ഇടുക്കി ചൊക്രമുടിയിലെ റിസോര്‍ട്ടിന് വ്യാജപട്ടയം; റിസോര്‍ട്ട് റവന്യൂ വകുപ്പ് ഏറ്റെടുത്തു

വിന്‍ഡര്‍ ഗാര്‍ഡന്‍ റിസോര്‍ട്ടാണ് റവന്യൂ വകുപ്പ് ഏറ്റെടുത്തത്

MediaOne Logo

Web Desk

  • Published:

    11 Aug 2025 2:50 PM IST

ഇടുക്കി ചൊക്രമുടിയിലെ റിസോര്‍ട്ടിന് വ്യാജപട്ടയം; റിസോര്‍ട്ട് റവന്യൂ വകുപ്പ് ഏറ്റെടുത്തു
X

ഇടുക്കി: പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയ ഇടുക്കി ചൊക്രമുടിയിലെ സ്വകാര്യ റിസോര്‍ട്ട് റവന്യൂ വകുപ്പ് ഏറ്റെടുത്തു. വിന്‍ഡര്‍ ഗാര്‍ഡന്‍ റിസോര്‍ട്ടാണ് ഏറ്റെടുത്തത്.

പട്ടയം വ്യാജമെന്ന് സബ് കളക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കണ്ടെത്തിയത്. ഏതാണ്ട് അഞ്ച് ഏക്കറോളം ഭൂമി നിലവില്‍ റവന്യൂവകുപ്പ് പിടിച്ചെടുത്തു. അതില്‍ ഏറ്റവും ഒടുവിലത്തെയാണ് വിന്‍ഡര്‍ ഗാര്‍ഡന്‍ റിസോര്‍ട്ട്.

ഒരേക്കറോളം ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ഇത് ഏറ്റെടുക്കണമെന്ന നിര്‍ദേശം റവന്യൂവകുപ്പ് നല്‍കിയിരുന്നു. ഇന്ന് ഉച്ചക്ക് പൊലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥര്‍ റിസോര്‍ട്ടില്‍ എത്തി സീല്‍വെച്ച് ഏറ്റെടുത്തത്.

TAGS :

Next Story