Quantcast

'എന്നെങ്കിലും തിരിച്ചുവരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു'; പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് ദിവ്യയുടെ കുടുംബം

മാറനെല്ലൂർ പൊലീസ് സ്റ്റേഷന്റെ ഭാഗത്ത് നിന്ന് പ്രാഥമിക അന്വേഷണം പോലും നടന്നില്ലെന്ന് കൊല്ലപ്പെട്ട ദിവ്യയുടെ സഹോദരി

MediaOne Logo

Web Desk

  • Published:

    30 Nov 2022 8:24 AM GMT

എന്നെങ്കിലും തിരിച്ചുവരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു; പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് ദിവ്യയുടെ കുടുംബം
X

തിരുവനന്തപുരം: പൂവച്ചൽ സ്വദേശി ദിവ്യയുടേയും മകൾ ഗൗരിയുടേയും കൊലപാതകക്കേസ് അന്വേഷണത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ദിവ്യയുടെ സഹോദരി ശരണ്യ. മാറനെല്ലൂർ പൊലീസ് സ്റ്റേഷന്റെ ഭാഗത്ത് നിന്ന് പ്രാഥമിക അന്വേഷണം പോലും നടന്നില്ല. എന്നെങ്കിലും തിരിച്ചുവരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. പൊലീസ് നേരത്തെ അന്വേഷിച്ചിരുന്നെങ്കിൽ സഹോദരിക്ക് മുമ്പ് തന്നെ നീതി കിട്ടുമായിരുന്നെന്നും സഹോദരി ശരണ്യ മീഡിയവണിനോട് പറഞ്ഞു.

അതേസമയം, കേസിൽ ദിവ്യയുടെ ഭർത്താവ് മാഹിൻ കണ്ണിന്റെയും ഭാര്യ റുഖിയയുടെും അറസ്റ്റ് രേഖപ്പെടുത്തി. 2011 ൽ തമിഴ്‌നാട് മാർത്താണ്ഡത്തേക്ക് കൂട്ടിക്കൊണ്ട് പോയ ശേഷമാണ് ദിവ്യയുടെ ഭർത്താവ് മാഹിൻ ഇരുവരെയും കൊലപ്പെടുത്തിയത്. ആദ്യവിവാഹം മറച്ചുവെച്ചാണ് മാഹിൻ, പൂവച്ചൽ സ്വദേശി ദിവ്യയെ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു. പിന്നീട് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തി.

അന്ന് തമിഴ്‌നാട് പോലീസ് പകർത്തിയ ചിത്രങ്ങൾ ദിവ്യയുടെ സഹോദരി തിരിച്ചറിഞ്ഞു. മാഹിന്റെ ആദ്യ ഭാര്യയും പോലീസ് കസ്റ്റഡിയിൽ ഉണ്ട് . അനധികൃത കസ്റ്റഡിയെന്നാണ് മാഹിന്റെ അഭിഭാഷകൻ കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. പത്തനംതിട്ട എലന്തൂർ നരഹത്യയുടെ പശ്ചാത്തലത്തിലാണ് തിരോധാന കേസുകൾ സംബന്ധിച്ച് അന്വേഷിക്കാൻ ഡിജിപി നിർദേശം നൽകിയത്.

TAGS :

Next Story