തിരുവനന്തപുരം മെഡിക്കൽ കോളജിനെതിരെ ആരോപണവുമായി ട്രെയിനിൽ ആക്രമിക്കപ്പെട്ട ശ്രീകുട്ടിയുടെ കുടുംബം
പെൺകുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിനെതിരെ ആരോപണവുമായി ട്രെയിനിൽ ആക്രമിക്കപ്പെട്ട ശ്രീകുട്ടിയുടെ കുടുംബം. മെഡിക്കൽ കോളജിൽ ലഭിക്കുന്ന ചികിത്സ തൃപ്തികരമല്ല. സർക്കാർ അടിയന്തരമായി ഇടപെട്ട് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും കുടംബം ആവശ്യപ്പെട്ടു. ശരീരത്തിൽ 20 ലേറെ മുറിവുകളുണ്ട്. മൂക്കിൽ നിന്ന് ചോര വരുന്നുണ്ട്. ശരീരം തണുത്ത് മരവിച്ച നിലയിലാണെന്നും കുടുംബം ആരോപിച്ചു.
അതേസമയം, പെൺകുട്ടിയുടെ ആരോഗ്യനില അതിഗുരുതരമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു. തലയ്ക്ക് ഗുരുതരമായ ക്ഷതം ഏറ്റിട്ടുണ്ട്. തലയ്‌ക്കേറ്റ ക്ഷതത്തിനുള്ള ചികിത്സ നൽകി കൊണ്ടിരിക്കുകയാണ്. കുട്ടി വെന്റിലേറ്ററിൽ തുടരുകയാണെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് പറഞ്ഞു. ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള മെഡിക്കൽ ബുള്ളറ്റിൻ വൈകീട്ടോടെ പുറത്തിറക്കുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.
Adjust Story Font
16

