Quantcast

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; പൂക്കോയ തങ്ങളെ ഇന്നും ചോദ്യം ചെയ്യും

പൂക്കോയ തങ്ങളെ നാലു ദിവസത്തേക്ക് ഹൊസ്ദുർഗ് കോടതി ഇന്നലെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-08-14 01:52:04.0

Published:

14 Aug 2021 1:13 AM GMT

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; പൂക്കോയ തങ്ങളെ ഇന്നും ചോദ്യം ചെയ്യും
X

നിക്ഷേപത്തട്ടിപ്പ് കേസിൽ ഫാഷൻ ഗോൾഡ് മാനേജിംഗ് ഡയറക്ടർ ടി.കെ പൂക്കോയ തങ്ങളെ ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. പൂക്കോയ തങ്ങളെ നാലു ദിവസത്തേക്ക് ഹൊസ്ദുർഗ് കോടതി ഇന്നലെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടിരുന്നു. അന്വേഷണ സംഘം ഇന്നും പൂക്കോയ തങ്ങളെ ചോദ്യം ചെയ്യും.

ബുധനാഴ്ച കോടതിയിൽ കീഴടങ്ങിയ പൂക്കോയ തങ്ങളെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ ആവശ്യം. കോടതി 4 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു നൽകി. കസ്റ്റഡിയിൽ വാങ്ങിയ പൂക്കോയ തങ്ങളെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്.പി മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ ഇന്നും തുടരും. പരാതിക്കാർക്ക് നൽകിയ മുദ്രപ്പത്രത്തിലെ ഒപ്പ് അന്വേഷണ സംഘം പരിശോധിക്കും. പൂക്കോയ തങ്ങളെ ചോദ്യം ചെയ്യുന്നതോടെ അനധികൃത പണമിടപാട്‌ സംബന്ധിച്ച തെളിവുകൾ ശേഖരിക്കാനാവുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ. നേപ്പാളിൽ ഒളിവിൽ കഴിയാൻ സഹായിച്ചവരുടെ വിവരവും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്.

നിക്ഷേപ തട്ടിപ്പിൽ 164 കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഇതിൽ 100 കേസുകളിലാണ് ഹൊസ്ദുർഗ് കോടതി കഴിഞ്ഞ ദിവസം പൂക്കോയ തങ്ങളെ റിമാൻഡ് ചെയ്തത്. പൂക്കോയ തങ്ങൾ നൽകിയ ജാമ്യാപേക്ഷ ഹൊസ്ദുർഗ് കോടതി തിങ്കളാഴ്ച പരിഗണിക്കും.



TAGS :

Next Story