Quantcast

അതിർത്തി തർക്കം; പാലക്കാട് അച്ഛനും മകനും അയല്‍വാസിയുടെ വെട്ടേറ്റു

മണ്ണേങ്കോട് സ്വദേശികളായ ചാമി, മകൻ വൈശാഖ് എന്നിവർക്കാണ് വെട്ടേറ്റത്

MediaOne Logo

Web Desk

  • Published:

    15 March 2025 1:22 PM IST

അതിർത്തി തർക്കം; പാലക്കാട് അച്ഛനും മകനും അയല്‍വാസിയുടെ വെട്ടേറ്റു
X

പാലക്കാട്: പാലക്കാട് കൊപ്പം മണ്ണേങ്കോട് അച്ഛനും മകനും വെട്ടേറ്റു. മണ്ണേങ്കോട് സ്വദേശികളായ ചാമി, മകൻ വൈശാഖ് എന്നിവർക്കാണ് വെട്ടേറ്റത്. അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസിയായ ബന്ധുവാണ് ഇരുവരെയും വെട്ടിയത്.

ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. ഇരുവർക്കും തലയ്ക്കും കൈക്കും പരിക്കേറ്റു. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊപ്പം പൊലീസ് നടപടി തുടങ്ങി.


TAGS :

Next Story