Quantcast

'ഗോവിന്ദൻ പക്കാ രാഷ്ട്രീയം പറയാണ്, കേക്കും ലഡുവുമായി എന്റടുത്തേക്ക് ആരും വന്നിട്ടില്ല' - ഫാദർ ജോസഫ് പാംപ്ലാനി

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം സഭ രാഷ്ട്രീയമായല്ല ഭരണഘടനാ പ്രശ്‌നം എന്ന നിലക്കാണ് കാണുന്നതെന്ന് ഫാദർ ജോസഫ് പാംപ്ലാനി

MediaOne Logo

Web Desk

  • Published:

    30 July 2025 8:29 PM IST

ഗോവിന്ദൻ പക്കാ രാഷ്ട്രീയം പറയാണ്, കേക്കും ലഡുവുമായി എന്റടുത്തേക്ക് ആരും വന്നിട്ടില്ല - ഫാദർ ജോസഫ് പാംപ്ലാനി
X

തലശ്ശേരി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം സഭ രാഷ്ട്രീയമായല്ല ഒരു ഭരണഘടനാ പ്രശ്‌നം എന്ന നിലക്കാണ് കാണുന്നതെന്ന് ഫാദർ ജോസഫ് പാംപ്ലാനി. സംഘപരിവാർ നേതൃത്വത്തോട് ചർച്ച നടത്തിയ സഭ പുനർവിചിന്തനം നടത്തണമെന്ന സിപിഎം സെക്രട്ടറി എം.വി ഗോവിന്ദന്റെ വാദത്തോട് പ്രതികരിച്ച് കൊണ്ട് ഗോവിന്ദൻ പക്കാ രാഷ്ട്രീയം പറയുകയാണെന്നും പാംപ്ലാനി പറഞ്ഞു. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിലുള്ള പ്രതിഷേധത്തിൽ കേക്കും ലഡുവുമായി ഇനി ആരും വരേണ്ടതില്ല എന്ന മുദ്രവാക്യത്തോട് 'കേക്കും ലഡുവുമായി എന്റടുത്തേക്ക് ആരും വന്നിട്ടില്ല' എന്നാണ് ഫാദർ പ്രതികരിച്ചത്.

TAGS :

Next Story