Quantcast

ഒരു വയസുള്ള കുഞ്ഞിനെ കൊന്ന പിതാവ് കൊടുംക്രിമിനൽ; ലൈംഗിക വൈകൃതമുള്ളയാളെന്നും പൊലീസ്

പ്രതി ലൈംഗികവൈകൃതമുള്ളയാളാണെന്നും സെക്‌സ് ചാറ്റ് ആപ്പുകളിലടക്കം സജീവമാണെന്നും പൊലീസ് പറയുന്നു.

MediaOne Logo

Web Desk

  • Updated:

    2026-01-25 07:35:39.0

Published:

25 Jan 2026 11:58 AM IST

Father who killed one-year-old child has serious criminal mentality
X

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അച്ഛന്റെ മർദനമേറ്റ് ഒരു വയസുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ പ്രതി ഷിജിൽ കൊടുംകുറ്റവാളിയുടെ മാനസികാവസ്ഥയുള്ളയാളെന്ന് പൊലീസ്. ഭാര്യയുമായുള്ള ബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞത് പ്രതിക്ക് പ്രകോപനമുണ്ടാക്കിയെന്നാണ് കണ്ടെത്തൽ. ഇയാൾ‌ക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും പൊലീസ്. കുഞ്ഞിന്റെ കൈ ഒടിഞ്ഞതും ഷിജിലിന്റെ മർദനമേറ്റാണ്.

പ്രതി ലൈംഗികവൈകൃതമുള്ളയാളാണെന്നും സെക്‌സ് ചാറ്റ് ആപ്പുകളിലടക്കം സജീവമാണെന്നും പൊലീസ് പറയുന്നു. പ്രതി മുമ്പും തന്നെ ഉപദ്രവിച്ചിരുന്നതായി ഭാര്യയും പറയുന്നു. നിറമില്ലെന്ന് പറഞ്ഞും സ്ത്രീധനം കുറവാണെന്ന് പറഞ്ഞും പ്രതി തന്നെ ഉപദ്രവിച്ചിരുന്നതായി ഭാര്യ വ്യക്തമാക്കി. സെക്‌സ് ചാറ്റുകളിൽ സജീവമായതിനാൽ വലിയ സാമ്പത്തിക ബാധ്യതയുണ്ടായതായും ഇത് വീട്ടാൻ വീട് വിറ്റതായും തുടർന്ന് വാടകവീട്ടിലേക്ക് മാറിയതായും ഭാര്യ പൊലീസിന് മൊഴി. കുഞ്ഞിനെ ഇയാൾ നിരന്തരം ഉപദ്രവിച്ചിരുന്നു.

ഗർഭിണിയായിരുന്നപ്പോൾ മുതൽ ഇയാൾക്ക് സംശയരോഗം തുടങ്ങുകയും ഇത് തന്റെ കുഞ്ഞല്ലെന്ന് പലപ്പോഴും പറയുകയും പ്രസവം കഴിഞ്ഞ് പിണങ്ങി മാറി താമസിക്കുകയും ചെയ്തിരുന്നതായും ഭാര്യ പറഞ്ഞു. പിന്നീടാണ് തന്നെയും കുഞ്ഞിനേയും വാടകവീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത്. തുടർന്ന് ഇയാൾ കുഞ്ഞിന്റെ കൈ ഒടിക്കുകയും ചെയ്തിരുന്നതായും മരിക്കുമ്പോൾ ഈ ഒടിവുണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കുന്നു.

ഒരു വയസുകാരന്റെ കൊലപാതകത്തില്‍ പിതാവ് ഷിജിന്‍ കഴിഞ്ഞദിവസം കുറ്റം സമ്മതിച്ചിരുന്നു. ഭാര്യയിലുള്ള സംശയം മൂലമാണ് താന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും ഷിജിന്‍ പൊലീസിനോട് പറഞ്ഞു. മൂന്നാം തവണ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്.

കുട്ടിയെ മടിയിലിരുത്തി കൈമുട്ട് കൊണ്ട് വയറ്റില്‍ ഇടിച്ചെന്നും ഇതോടെ കുഞ്ഞ് കുഴഞ്ഞുവീണെന്നുമാണ് പിതാവ് ഷിജിന്‍ പൊലീസിന് നല്‍കിയ മൊഴി. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം.

കാഞ്ഞിരംകുളം തവ്വാവിള ഷിജിൻ ഭവനിൽ ഷിജിൽ- കൃഷ്ണപ്രിയ ദമ്പതികളുടെ ഏക മകൻ ഇഹാൻ (അപ്പു) ആണ് കഴിഞ്ഞ വെളിയാഴ്ച രാത്രി മരിച്ചത്. കുഞ്ഞിന്റെ വയറ്റിലേറ്റ ക്ഷതവും അതുമൂലമുണ്ടായ ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ഇതിൻ്റെ പശ്ചാത്തലത്തിലാണ് മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്തത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് പിതാവിന്റെ കുറ്റസമ്മതം.

TAGS :

Next Story