Quantcast

അക്കൗണ്ട് മരവിപ്പിക്കൽ വീണ്ടും: പ്രശ്‌നം പരിഹരിച്ചത് പണം നൽകിയാണെന്ന് പരാതിക്കാരൻ

മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ ട്രാവല്‍ ഏജന്റ് ആദില്‍ പി.വിയുടെ അക്കൗണ്ടാണ് മരവിപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-04-09 02:59:16.0

Published:

9 April 2023 2:55 AM GMT

Adil PV- Digital Transaction Fraud
X

ട്രാവല്‍ ഏജന്റ് ഉടമ ആദില്‍ പി.വി

കോഴിക്കോട്: ട്രാന്‍സ്ഫറായി വന്ന തുക കാരണം ബാങ്ക് അക്കൗണ്ട്‌ മരവിപ്പിച്ച സംഭവം മലപ്പുറത്തും. മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ ട്രാവല്‍ ഏജന്റ് ആദില്‍ പി.വിയുടെ അക്കൗണ്ടാണ് മരവിപ്പിച്ചത്. പഞ്ചാബില്‍ കേസുള്ള അക്കൗണ്ടില്‍ നിന്ന് പണം വന്നതാണ് കാരണമെന്നാണ് ഫെഡറല്‍ ബാങ്ക് അധികൃതരുടെ വിശദീകരണം.

പഞ്ചാബ് പൊലീസുമായി ബന്ധപ്പെട്ട് ഹോള്‍ഡ് ചെയ്ത് തുകക്ക് സമാനമായ പണം നല്‍കിയാണ് പ്രശ്നം പരിഹരിച്ചതെന്നും ആദില് മീഡിയവണിനോട് പറഞ്ഞു. ഈ വർഷം ജനുവരിയിലാണ് അക്കൗണ്ട്‌ മരവിപ്പിക്കലുണ്ടായത്. എന്നാൽ ഹോൾഡ് ചെയ്ത തുക കൊടുത്തെങ്കിലും ഇതുവരെ ക്രെഡിറ്റ് ആയില്ലെന്നും ആദ്യം പണം അയച്ചുതന്ന സുഹൃത്തിന് കേസുകളൊന്നുമില്ലെന്നും ആദിൽ പറയുന്നു.

സംഭവത്തെക്കുറിച്ച് ആദിൽ പറയുന്നത് ഇങ്ങനെ:

'നുവരി ആദ്യത്തില്‍ നാട്ടില്‍ ജോലി ചെയ്യുന്ന സുഹൃത്താണ് പണം(33,000രൂപ) നൽകുന്നത്. പണം വന്ന അഞ്ച് മിനുറ്റിനുള്ളിൽ തന്നെ ഫണ്ട് ഹോൾഡായി. തുടര്‍ന്ന് ബാങ്കുമായി ബന്ധപ്പെട്ടു. പരിശോധിക്കാമെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ രണ്ടാഴ്ചക്ക് ശേഷം അക്കൗണ്ട് തന്നെ മരവിച്ചു. പഞ്ചാബിൽ കേസുണ്ടെന്നും അതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നുമാണ് ബാങ്ക് അധികൃതർ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് കേസ് ഫയലും ബാങ്ക് അധികൃതര്‍ എനിക്ക് നല്‍കി.

ഫയലിലെ നമ്പറില്‍ വിളിച്ചപ്പോൾ നിങ്ങൾ അഭിഭാഷകനുമായി കണ്ട് സംസാരിക്കണമെന്ന് പറഞ്ഞു. തുടർന്ന് കോഴിക്കോടുള്ള അഭിഭാഷകനെ കാര്യങ്ങള്‍ ധരിപ്പിച്ചു. അവരെ വീണ്ടും ബന്ധപ്പെട്ടപ്പോൾ ഹോൾഡായ തുക അവര് തരുന്ന അക്കൗണ്ടിലേക്ക് ഇട്ടുകഴിഞ്ഞാൽ മരവിപ്പിച്ച അക്കൗണ്ട് ശരിയാക്കിത്തരാം എന്ന് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ അവര് തന്ന എസ്ബിഐ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചു. ശേഷം മരവിച്ച അക്കൗണ്ട് ശരിയായെങ്കിലും നിക്ഷേപിച്ച 33,000 രൂപ ഇതുവരെ തിരിച്ചുവന്നില്ല. തുക വരാത്തത് സംബന്ധിച്ച് ബാങ്ക് മാനേജരുമായി സംസാരിച്ചെങ്കിലും അവർ കൈമലർത്തി'

അതേസമയം ഇത്തരം സംഭവങ്ങൾ സംസ്ഥാനത്ത് ആവർത്തിക്കുകയാണ്. സൈബർസെല്ലും പൊലീസും ശക്തമായി ഇടപെടേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. സമാന പരാതികളുമായി കഴിഞ്ഞദിവസം പലരും രംഗത്ത് വന്നിരുന്നു. ഗുജറാത്തിൽ കേസുള്ളതിലാൻ ആലപ്പുഴയിലെ പത്തിരിവിൽക്കുന്ന കച്ചവടക്കാരന്റെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു.

Watch Video Report


TAGS :

Next Story