"തർക്കം പരിഹരിക്കേണ്ടത് ചർച്ചകളിലൂടെ, എല്ലാ ചർച്ചകൾക്കും ഫെഫ്ക തയ്യാർ"; സിനിമ പ്രതിസന്ധിയിൽ പ്രതികരിച്ച് ഫെഫ്ക
സിനിമാമേഖലയിലെ എല്ലാ ചർച്ചകളിലും ഫെഫ്ക ഒപ്പം ഉണ്ടാകുമെന്ന് ജോയിന്റ് സെക്രട്ടറി ഷിബു ജി.സുശീലൻ മീഡിയവണ്ണിനോട് പറഞ്ഞു.
കൊച്ചി: സിനിമാ പ്രതിസന്ധിയിൽ ഇടപെട്ട് ഫെഫ്ക. പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് ചർച്ചകളിലൂടെയാണെന്നും അത് തീരുമാനം ആയില്ലെങ്കിൽ മാത്രമേ സമരവുമായി മുന്നോട്ട് പോകാവൂ. സിനിമാമേഖലയിലെ എല്ലാ ചർച്ചകളിലും ഫെഫ്ക ഒപ്പം ഉണ്ടാകുമെന്ന് ജോയിന്റ് സെക്രട്ടറി ഷിബു ജി.സുശീലൻ മീഡിയവണ്ണിനോട് പറഞ്ഞു.
സിനിമ മേഖലയിലെ ബജറ്റ് സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കണം. താരങ്ങളുടെ പ്രതിഫലം, 30 % ജിഎസ്റ്റിക്ക് പുറമെയുള്ള സർക്കാരിന്റെ എന്റർടൈൻമെന്റ് ടാക്സ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്ത പരിഹരിക്കണമെന്നും പരിഹാരം കണ്ടില്ലെങ്കിൽ മാത്രമാണ് ജൂൺ ഒന്ന് മുതൽ സമരവുമായി മുന്നോട്ട് പോകുമെന്ന് വൈസ് പ്രസിഡന്റായ സുരേഷ് കുമാർ പറഞ്ഞതെന്നും ഷിബു പറഞ്ഞു.
Next Story
Adjust Story Font
16

