ഗതാഗത നിയമ ലംഘനത്തിനുള്ള പിഴത്തുക തട്ടിയ കേസിൽ പ്രതിയായ വനിതാ പൊലീസ് ഉദ്യോഗസ്ഥ കസ്റ്റഡിയിൽ
ബാങ്ക് രേഖകളിൽ അടക്കം കൃത്രിമം കാട്ടി 16.7 ലക്ഷം രൂപയാണ് ഉദ്യോഗസ്ഥ തട്ടിയെടുത്തത്

കൊച്ചി: ഗതാഗത നിയമ ലംഘനത്തിനുള്ള പിഴത്തുക തട്ടിയെടുത്ത കേസിൽ പ്രതിയായ വനിതാ പൊലീസ് ഉദ്യോഗസ്ഥ കസ്റ്റഡിയിൽ. സീനിയർ സിപിഒ ശാന്തികൃഷ്ണനെ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്.
ബാങ്ക് രേഖകളിൽ അടക്കം കൃത്രിമം കാട്ടി 16.7 ലക്ഷം രൂപയാണ് ഉദ്യോഗസ്ഥ തട്ടിയെടുത്തത്. ശാന്തികൃഷ്ണന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു.
യഥാര്‍ഥ തുക ബാങ്കില്‍ അടക്കാതെ രേഖകളില്‍ കൃത്രിമം കാട്ടിയാണ് ഇവർ പണം തട്ടിയത്. സംഭവം പുറത്തായതിന് പിന്നാലെ തന്നെ റൂറല്‍ എസ്പി ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
വാർത്ത കാണാം:
Next Story
Adjust Story Font
16

