Quantcast

'യുഡിഎഫ് സർക്കാരിന് പണി കൊടുക്കണമെന്ന് സോളാർ കേസ് പരാതിക്കാരി ആവശ്യപ്പെട്ടു'; ഫെനി ബാലകൃഷ്ണന്‍റെ മൊഴി

കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിലാണ് ഫെനി ബാലകൃഷ്ണൻ മൊഴി നൽകിയത്

MediaOne Logo

Web Desk

  • Updated:

    2026-02-19 04:04:02.0

Published:

19 Feb 2026 8:54 AM IST

യുഡിഎഫ് സർക്കാരിന് പണി കൊടുക്കണമെന്ന് സോളാർ കേസ് പരാതിക്കാരി ആവശ്യപ്പെട്ടു; ഫെനി ബാലകൃഷ്ണന്‍റെ മൊഴി
X

കൊല്ലം: സോളാർ പരാതിക്കാരിക്കെതിരെ നിര്‍ണായക മൊഴി. പരാതിക്കാരിയുടെ മുൻ അഭിഭാഷകനായ അഡ്വ ഫെനി ബാലകൃഷ്ണനാണ് മൊഴി നൽകിയത് . യുഡിഎഫ് സർക്കാരിന് പണി കൊടുക്കണമെന്ന് സോളാർ കേസ് പരാതിക്കാരി ആവശ്യപ്പെട്ടെന്ന് മൊഴിയിൽ പറയുന്നു. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിലാണ് ഫെനി ബാലകൃഷ്ണൻ മൊഴി നൽകിയത്.

പരാതിക്കാരി ജയിലിൽ നിന്ന് തനിക്ക് കൈമാറിയ കത്തിൽ ഉണ്ടായിരുന്നത് 21 പേജുകൾ മാത്രമാണ് ഉള്ളത്. കത്തിൽ രാഷ്ട്രീയ നേതാക്കൾക്കെതിരെ ലൈംഗിക ആരോപണങ്ങൾ ഇല്ലായിരുന്നു. കത്ത് പരാതിക്കാരിയുടെ നിർദേശപ്രകാരം മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്‍റെ ബന്ധുവിന് കൈമാറി മന്ത്രിയുടെ പിഎ വഴി വഴി ശരണ്യ മനോജിന് കത്ത് കൈമാറി എന്നും മൊഴിയിൽ പറയുന്നു.

ജയിലിൽ നിന്നും കത്ത് കൈപ്പറ്റിയ തന്നെ ഗണേഷിന്റെ പിഎ പ്രദീപ് തിരുവനന്തപുരത്തേക്ക് കൊണ്ട് പോയി. അവിടെ വച്ച് ശരണ്യ മനോജ് കത്ത് കൈപ്പറ്റി എന്നുമാണ് മൊഴി. ഫെനിയുടെ മൊഴിയെടുപ്പ് 25നും തുടരും. സോളാർ പരാതിയിൽ നാല് പേജുകൾ കൂട്ടിച്ചേർത്തത് ഗൂഢാലോചന എന്ന പരാതിയിൽ ആണ് മൊഴി നൽകിയിരിക്കുന്നത്. അഭിഭാഷകനായ സുധീർ ജേക്കബ് ആണ് ഹരജിക്കാരൻ.



TAGS :

Next Story