Quantcast

മന്ത്രി സ്ഥാനത്തെ ചൊല്ലി NCPയിൽ പോര് തുടരുന്നു; സംസ്ഥാന വൈസ് പ്രസിഡന്റിന് സസ്പെൻഷൻ, അതൃപ്തി പ്രകടിപ്പിച്ച് ശശീന്ദ്രൻ

നടപടിയെടുക്കുന്നത് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുമെന്ന് എ.കെ ശശീന്ദ്രൻ

MediaOne Logo

Web Desk

  • Published:

    25 Sept 2024 8:01 PM IST

Ajit Pawars ncp, LDF, AK Saseendran, latest malayalam news,അജിത് പവാർ എൻ.സി.പി, എൽ.ഡി.എഫ്, എ.കെ.ശശീന്ദ്രൻ, ഏറ്റവും പുതിയ മലയാളം വാർത്ത
X

തിരുവനന്തപുരം: മന്ത്രി സ്ഥാനത്തെ ചൊല്ലി എൻസിപിയിൽ പോര് തുടരുന്നു. എ.കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റുന്നതിനെ എതിർത്ത് യോഗം ചേർന്നതിന് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ രാജന്‍ മാസ്റ്ററെ സസ്പെൻഡ് ചെയ്തു. ഇന്നലെ തൃശൂരിലായിരുന്നു യോഗം നടന്നത്. ഇത് വിമതയോഗമാണെന്ന് കണക്കാക്കിയാണ് പി.കെ രാജനെതിരെ നടപടി എടുത്തത്.

അതേസമയം പി.കെ രാജനെതിരെ നടപടിയെടുത്തിൽ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ രം​ഗത്ത് വന്നു. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതെ വരുമ്പോൾ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും നടപടിയെടുക്കുന്നത് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുമെന്നും സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയ്ക്ക് അയച്ച കത്തിൽ ശശീന്ദ്രൻ പറഞ്ഞു.

TAGS :

Next Story