Quantcast

സിനിമ–സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

കരൾ രോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു

MediaOne Logo

Web Desk

  • Updated:

    2025-05-02 06:30:33.0

Published:

2 May 2025 10:15 AM IST

സിനിമ–സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു
X

കൊച്ചി: സിനിമ–സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കരൾ രോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. കരൾ മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. അതിനിടെയാണ് അപ്രതീക്ഷിതമായി മരണമെത്തിയത്.

കരൾ നൽകാൻ മകൾ തയാറായിരുന്നെങ്കിലും ചികിത്സയ്ക്കായുള്ള വലിയ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം. നടൻ കിഷോർ സത്യയാണ് മരണവിവരം തന്റെ സമൂഹമാധ്യമ പേജിലൂടെ അറിയിച്ചത്. "പ്രിയപ്പെട്ടവരേ, ഒരു സങ്കട വാർത്ത… വിഷ്‌ണു പ്രസാദ് അന്തരിച്ചു. കുറച്ച് നാളുകളായി രോബാധിതനായി ചികിത്സയിൽ ആയിരുന്നു. ആദരാജ്ഞലികൾ... അദ്ദേഹത്തിന്റെ അകാല വിയോഗം നേരിടാൻ കുടുംബത്തിന് ശക്തിയുണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു", കിഷോർ സത്യ കുറിച്ചു.

കാശി, കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സീരിയൽ രംഗത്തും സജീവമായിരുന്നു. നടന്‍റെ ചികിൽസക്ക് 30 ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് അടുത്ത സുഹൃത്തുക്കൾ അറിയിച്ചിരുന്നു.

TAGS :

Next Story