Quantcast

‘പക്ഷപാതപരമായി പെരുമാറുന്നു’; പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ സിനിമാ നിർമാതാക്കൾ

‘നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി മാത്രമാണ് സംഘടന പ്രവർത്തിക്കുന്നത്’

MediaOne Logo

Web Desk

  • Published:

    11 Sept 2024 12:11 PM IST

sandra thomas
X

കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ സിനിമാ നിർമാതാക്കൾ. അസോസിയേഷൻ പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് നിർമാതാക്കളായ സാന്ദ്ര തോമസ്, ഷീല കുര്യൻ എന്നിവർ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്തയച്ചു.

നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി മാത്രമാണ് സംഘടന പ്രവർത്തിക്കുന്നതെന്ന് ഇവർ ആരോപിക്കുന്നു.

അസോസിയേഷനെ നിയന്ത്രിക്കുന്നത് ബാഹ്യശക്തികളാണ്. മുഖ്യമന്ത്രിക്ക് കത്തയച്ചത് എക്സിക്യൂട്ടീവുമായി ചർച്ച ചെയ്യാതെയാണ്. അടിയന്തരമായി ജനറൽ ബോഡി വിളിച്ചുചേർക്കണമെന്നും പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കണമെന്നും കത്തിൽ വ്യക്തമാക്കി.

സംഘടനക്കകത്ത് സേച്ഛ്വാധിപത്യമാണെന്ന് സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞു. കുറച്ചുപേർ മാത്രമാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

TAGS :

Next Story