സിനിമാ നിർമാതാവ് പി. സ്റ്റാൻലി അന്തരിച്ചു
തൂവാനത്തുമ്പികൾ, മോചനം, തീക്കളി, വരദക്ഷിണ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ്

തിരുവനന്തപുരം: സിനിമാ നിർമാതാവ് പി. സ്റ്റാൻലി അന്തരിച്ചു. 81 വയസായിരുന്നു. തിരുവനന്തപുരം നാലാഞ്ചിറയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തൂവാനത്തുമ്പികൾ, മോചനം, തീക്കളി, വരദക്ഷിണ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ്.
മൂന്ന് ദശാബ്ദകാലം മദ്രാസിൽ സിനിമാ മേഖലയിൽ പ്രവർത്തിച്ചു. എ. വിൻസെന്റ്, തോപ്പിൽ ഭാസി എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. 25 സിനിമകളുടെ സഹ സംവിധായകനായിരുന്നു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് മുട്ടട ഹോളി ക്രോസ് ചർച്ചിൽ നടക്കും.
Next Story
Adjust Story Font
16

