'കേരളത്തിലെ കോൺഗ്രസിന് ആ തിരിച്ചറിവില്ല, ബി.ജെ.പിയെ സഹായിക്കലാണ് അതിന്റെ ഫലം'; വിമർശനവുമായി ധനമന്ത്രി
''കർണ്ണാടക മുഖ്യമന്ത്രി കേന്ദ്രത്തിന്റെ സാമ്പത്തിക നയത്തിന് എതിരെ ശക്തമായി സംസാരിച്ചിരുന്നു''

ന്യൂഡൽഹി: ഡൽഹിയിലെ സമരം സംബന്ധിച്ച് പ്രതിപക്ഷവുമായി ആലോചിച്ചിരുന്നെന്നെന്നും എന്നാൽ സഹകരിക്കുന്നില്ല എന്നാണ് അവരുടെ നിലപാടെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ. 'സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ധനസ്ഥിതി പ്രതിസന്ധിയിലാണ്. സംസ്ഥാനത്തിന്റെ വിഹിതം വെട്ടിക്കുറയ്ക്കാനുള്ള ഇടപെടൽ നടന്നെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കേന്ദ്രനിലപാടിനെതിരെത്തന്നെയാണ് കോൺഗ്രസ് നേതൃത്വം. എന്നാൽ കേരളത്തിലെ കോൺഗ്രസ്സിന് ആ തിരിച്ചറിവ് ഇല്ല. കർണ്ണാടക മുഖ്യമന്ത്രി കേന്ദ്രത്തിന്റെ സാമ്പത്തിക നയത്തിന് എതിരെ ശക്തമായി സംസാരിച്ചിരുന്നു.ബി.ജെ.പി സർക്കാരിനെ സഹായിക്കുക എന്നതാണ് അതിന്റെ ഫലം..' സീറ്റ് നിലനിർത്തുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യമെന്നും പ്രതിപക്ഷത്തിന്റെത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന സമീപനമാണെന്നും കെ.എൻ ബാലഗോപാൽ വിമർശിച്ചു.
രാഷ്ട്രീയ താൽപര്യങ്ങൾക്ക് അതീതമായി കേരളത്തിൻറെ താൽപര്യം സംരക്ഷിക്കാൻ ഒന്നിച്ച് നിൽക്കണം. പ്രതിപക്ഷത്തിന്റെ സഹകരണം കൂടി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന് എതിരെയാണ് സമരം വേണ്ടത്. ബിജെപിയും കോൺഗ്രസും ചേർന്ന് സമരം ചെയ്യുന്നു. ഇരയ്‌ക്കൊപ്പവും വെട്ടക്കാരന് ഒപ്പവും നിൽക്കുന്ന നയമാണിതെന്നും ധനമന്ത്രി പറഞ്ഞു.
Adjust Story Font
16

