Quantcast

പരിഷ്കാരം ഭൂപരിഷ്കരണ നിയമത്തില്‍ മാറ്റമുണ്ടാക്കില്ല; തോട്ടവിള പരിഷ്കരണത്തിനെതിരായ വിമർശനത്തെ പ്രതിരോധിച്ച് ധനമന്ത്രി

മറ്റു വിളകളെ ഉള്‍പ്പെടുത്താന്‍ നിയമത്തില്‍ ഭേദഗതി വേണ്ടിവരുമെന്നും ധനമന്ത്രി വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    12 March 2022 1:20 AM GMT

പരിഷ്കാരം ഭൂപരിഷ്കരണ നിയമത്തില്‍ മാറ്റമുണ്ടാക്കില്ല; തോട്ടവിള പരിഷ്കരണത്തിനെതിരായ വിമർശനത്തെ പ്രതിരോധിച്ച് ധനമന്ത്രി
X

തോട്ടവിളകളിലെ പരിഷ്കരണത്തിനെതിരായ വിമര്‍ശനത്തെ പ്രതിരോധിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പരിഷ്കാരം ഭൂപരിഷ്കരണ നിയമത്തില്‍ മാറ്റമുണ്ടാക്കില്ലെന്ന് ധനമന്ത്രി മീഡിയവണിനോട് പറഞ്ഞു. മറ്റു വിളകളെ ഉള്‍പ്പെടുത്താന്‍ നിയമത്തില്‍ ഭേദഗതി വേണ്ടിവരുമെന്നും ധനമന്ത്രി വ്യക്തമാക്കി. മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനിലാണ് ധനമന്ത്രിയുടെ പ്രതികരണം.

സി.പി.എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നയംമാറ്റ രേഖ നടപ്പാക്കി തുടങ്ങുന്നതിന്‍റെ സൂചന നൽകുന്നതായിരുന്നു ധനമന്ത്രിയുടെ സംസ്ഥാന ബജറ്റ്. തോട്ടവിളയിൽ മറ്റ് വിളകൾ കൃഷി ചെയ്യുമെന്ന പ്രഖ്യാപനമാണ് ഇതിൽ ശ്രദ്ധേയം. ബഹുവിള കൃഷി സമ്പ്രദായം നടപ്പാക്കാൻ ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി വേണ്ടിവരും. നിയമത്തിൽ മാറ്റമുണ്ടാകില്ലെന്ന് സി.പി.എം വിശദീകരിക്കുമ്പോഴും ഭേദഗതിയുണ്ടാകുമെന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കുന്നു. തോട്ടത്തിന്‍റെ നിർവചനം തന്നെ മാറ്റുന്ന ഭേദഗതിയോട് സി.പി.ഐ എന്തു നിലപാട് സ്വീകരിക്കുമെന്നതാണ് ശ്രദ്ധേയം.

സ്വകാര്യ വ്യവസായ പാർക്കുകൾക്ക് വേണ്ടി 10 കോടി രൂപയിലധികം നിക്ഷേപം നൽകുന്നവർക്ക് 15 ഏക്കറിൽ കൂടുതൽ ഭൂമി നൽകുമെന്ന പ്രഖ്യാപനവും എൽ.ഡി.എഫ് സർക്കാരിന്‍റെ നയം മാറ്റം വുക്തമാക്കുന്നു. ഇക്കാര്യത്തിൽ റവന്യൂ വകുപ്പ് തന്നെ ഉത്തരവിറക്കിയതാണെന്നാണ് വ്യവസായ മന്ത്രിയുടെ വിശദീകരണം.

TAGS :

Next Story