Quantcast

ബജറ്റില്‍ നികുതി വര്‍ധനവുണ്ടാകുമെന്ന സൂചനകളുമായി ധനമന്ത്രി

നികുതി വർധനവ് പ്രതീക്ഷിക്കാം. എന്നാല്‍ വലിയോ തോതില്‍ നികുതി വര്‍ധിപ്പിക്കില്ല

MediaOne Logo

Web Desk

  • Published:

    9 March 2022 8:30 AM IST

ബജറ്റില്‍ നികുതി വര്‍ധനവുണ്ടാകുമെന്ന സൂചനകളുമായി ധനമന്ത്രി
X

ബജറ്റില്‍ കിഫ്ബി മുഖേനെ പഴയതുപോലെ പദ്ധതികളുണ്ടാവില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നികുതി വർധനവ് പ്രതീക്ഷിക്കാം. എന്നാല്‍ വലിയോ തോതില്‍ നികുതി വര്‍ധിപ്പിക്കില്ല. സാമ്പത്തിക വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികളുണ്ടാവുമെന്നും കെ റെയിലിനായി ബജറ്റിൽ നീക്കിയിരിപ്പുണ്ടാകുമെന്നും ബാലഗോപാൽ മീഡിയവണിനോട് പറഞ്ഞു.

ചില പദ്ധതികള്‍ കിഫ്ബി മുഖേനെ തന്നെ തുടരും. ധനസ്ഥിതി കൂടുതല്‍ മോശമാകാനിടയുണ്ട്. സംസ്ഥാനങ്ങളെ കുത്തുപാളയെടുപ്പിക്കുന്നതാണ് കേന്ദ്ര നടപടികള്‍. നികുതി ചോര്‍ച്ച തടയും. വരുമാനം കൂട്ടാന്‍ കുറുക്കു വഴികളില്ലെന്നും ധനമന്ത്രി പറഞ്ഞു. ഉല്‍പാദനം കൂട്ടി തൊഴില്‍ അവസരം സൃഷ്ടിക്കും. കയറ്റുമതി കൂട്ടാന്‍ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ തുക നീക്കിവയ്ക്കും. പെന്‍ഷന്‍ പ്രായം കൂട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ല. പേഴ്സണല്‍ സ്റ്റാഫിന്‍റെ പെന്‍ഷനില്‍ ഗവര്‍ണറുടെ നിലപാടിനോട് യോജിപ്പില്ലെന്നും ബാലഗോപാല്‍ വ്യക്തമാക്കി.



TAGS :

Next Story