Quantcast

കുഞ്ഞാലിക്കുട്ടിയുടെയും മകൻ്റെയും സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്ന് കെ.ടി ജലീല്‍

കുഞ്ഞാലിക്കുട്ടി സഭയെ തെറ്റിദ്ധരിപ്പിച്ചു, സ്പീക്കർക്ക് പരാതി നൽകും

MediaOne Logo

Web Desk

  • Updated:

    2021-08-04 07:43:50.0

Published:

4 Aug 2021 12:54 PM IST

കുഞ്ഞാലിക്കുട്ടിയുടെയും മകൻ്റെയും സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്ന് കെ.ടി ജലീല്‍
X

പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി കെ ടി ജലീൽ. വി കെ ഇബ്രാഹിംകുഞ്ഞ് വഴി കള്ളപ്പണം വെളുപ്പിക്കാൻ കുഞ്ഞാലിക്കുട്ടി ശ്രമിച്ചു. കള്ളപ്പണക്കേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പച്ചതിന്റെ രേഖകളും ജലീൽ പുറത്തുവിട്ടു. കുഞ്ഞാലിക്കുട്ടിയുടെയും മകന്റെയും സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നും കെ.ടി ജലീല്‍ ആരോപിച്ചു. എ.ആർ നഗർ സഹകരണ ബാങ്കില്‍ മകന് എന്‍ആർഐ അക്കൗണ്ടാണുള്ളതെന്ന് സഭയെ തെറ്റിദ്ധരിപ്പിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെ സ്പീക്കർക്ക് പരാതി നല്‍കുമെന്നും ജലീല്‍ അറിയിച്ചു.

TAGS :

Next Story