'ഇലക്ട്രിക് ലെെനിൽ നിന്ന് തീപ്പൊരി പ്ലാസ്റ്റിക് കവറിൽ വീണു, വെള്ളം ഒഴിച്ചെങ്കിലും പെട്രോൾ ടാങ്ക് പൊട്ടി'; തൃശൂരില്‍ കത്തി നശിച്ചത് മുന്നൂറിലധികം ബൈക്കുകള്‍
റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് കേന്ദ്രം പ്രവർത്തിച്ചത് കോർപ്പറേഷന്റെ അനുമതി ഇല്ലാതെയാണെന്ന് ഡെപ്യൂട്ടി മേയര്‍

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിലെ തീപിടിത്തത്തിന് കാരണം വൈദ്യുതി ലൈനിൽ നിന്നുണ്ടായ തീപ്പൊരിയെന്ന് പ്രാഥമിക നിഗമനം. പ്ലാസ്റ്റിക് കവറിലേക്കാണ് തീപ്പൊരി വീണതെന്ന് ദൃക് സാക്ഷി പറഞ്ഞു.പുക ഉയരുന്നത് കണ്ട് ഓടിപ്പോയി വെള്ളമൊഴിച്ചെങ്കിലും തീ ബൈക്കിന്‍റെ പെട്രോള്‍ ടാങ്കിലേക്ക് പടരുകയും അത് പൊട്ടുകയും ചെയ്തെന്നും ദൃക് സാക്ഷി പറയുന്നു. തീയണക്കാന്‍ പരമാവധി നോക്കിയിരുന്നെന്നും അവര്‍ പറഞ്ഞു.
ഇന്ന് രാവിലെയുണ്ടായ തീപിടിത്തത്തില്‍ മുന്നൂറിലധികം ഇരുരുചക്ര വാഹനങ്ങൾ കത്തി നശിച്ചു. തീപിടിത്തം കണ്ട് സ്റ്റേഷൻ പ്ലാറ്റ് ഫോമില്‍ ഉണ്ടായിരുന്നവരും നാട്ടുകാരും ചിതറി ഓടി. പെട്ടെന്ന് തന്നെ അഗ്നിശമനസേന എത്തിയതും അരമണിക്കൂറിനുള്ളിൽ തീ അണയ്ക്കാനായതും വൻ ദുരന്തം ഒഴിവാക്കി. സംഭവത്തിൽ ജില്ലാ ഭരണകൂടത്തിൽ നിന്നും സർക്കാർ റിപ്പോർട്ട് തേടി.
ചട്ടം ലംഘിച്ചും വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും ആണ് പാർക്കിംഗ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. തീ അണയ്ക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും ഉണ്ടായിരുന്നില്ല. സംസ്ഥാനത്തെ പാർക്കിംഗ് കേന്ദ്രങ്ങളിൽ സുരക്ഷ ഓഡിറ്റ് നടത്തുമെന്ന് സ്ഥലം സന്ദർശിച്ച ഡിജിപി റവാഡാ ചന്ദ്രശേഖർ മീഡിയവണിനോട് പറഞ്ഞു.സംസ്ഥാനത്തെ മറ്റു പാർക്കിംഗ് സ്ഥലങ്ങളിൽ സുരക്ഷ ഓഡിറ്റ് നടത്തുമെന്നും ഡിജിപി പറഞ്ഞു.
റെയിൽവേയുടെ പാർക്കിംഗ് കേന്ദ്രം പ്രവർത്തിച്ചത് അനുവാദമില്ലാതെ ആണെന്നാണ് കോർപ്പറേഷൻ നിലപാട് റെയിൽവേയ്ക്ക് നോട്ടീസ് നൽകുമെന്നുംഡെപ്യൂട്ടി മേയർ എ.പ്രസാദ് പറഞ്ഞു.
Adjust Story Font
16

