Quantcast

കന്റോൺമെന്റ് ഹൗസ് വളപ്പിൽ തീപിടിത്തം; ഫയർഫോഴ്സ് എത്തി തീയണച്ചു

ജീവനക്കാർക്ക് ഭക്ഷണം പാകം ചെയ്യുന്ന പാചകപ്പുരയിലാണ് തീ പടർന്നുപിടിച്ചത്

MediaOne Logo

Web Desk

  • Updated:

    2026-10-17 17:28:59

Published:

17 Oct 2026 10:56 PM IST

കന്റോൺമെന്റ് ഹൗസ് വളപ്പിൽ തീപിടിത്തം; ഫയർഫോഴ്സ് എത്തി തീയണച്ചു
X

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് വളപ്പിൽ തീപിടിത്തം. കെട്ടിടത്തിന് പിറകിലെ ഷെഡിലാണ് തീപിടിത്തമുണ്ടായത്. ജീവനക്കാർക്ക് ഭക്ഷണം പാകം ചെയ്യുന്ന പാചകപ്പുരയാണിത്.

ചാക്ക, ഹൗസിങ് ബോർഡ് എന്നിവിടങ്ങളിൽ നിന്ന് മൂന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. ഫയർഫോഴ്സ് സംഘം നടത്തിയ വേഗത്തിലുള്ള ഇടപെടലിനെത്തുടർന്ന് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

നിലവിൽ കന്റോൺമെന്റ് ഹൗസിൽ അറ്റകുറ്റപ്പണികൾ നടന്നുവരികയായിരുന്നു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

TAGS :

Next Story