തിരുവനന്തപുരത്ത് റെയിൽവേ ടാങ്കറിൽ അഗ്നിബാധ; വൻ ദുരന്തം ഒഴിവായി
പെട്രോളുമായി പോകുന്ന ടാങ്കറിലാണ് തീപിടുത്തം ഉണ്ടായത്

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ടാങ്കറിൽ അഗ്നിബാധ. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ഉപ്പിലാംമൂട് പാലത്തിന് സമീപമുള്ള ട്രാക്കിലാണ് അപകടം ഉണ്ടായത്. പെട്രോളുമായി പോകുന്ന ടാങ്കറിലാണ് തീപിടുത്തം ഉണ്ടായത്.
ഗുഡ്സ് ട്രെയിനിന്റെ ബോഗിയുടെ മുകൾ ഭാഗത്ത് തീ പിടിക്കുകയായിരുന്നു. ഫയർഫേഴ്സ് എത്തി വെള്ളവും ഫോഗും ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കി.
Next Story
Adjust Story Font
16

