തിരക്ക് നിയന്ത്രിക്കാൻ എൻഡിആർഎഫിന്റെ ആദ്യ സംഘം സന്നിധാനത്ത്
തൃശൂരില്‍ നിന്നുള്ള 35 അംഗ സംഘമാണ് എത്തിയത്.ന

പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാൻ എൻഡിആർഎഫിന്റെ ആദ്യ സംഘം സന്നിധാനത്ത് എത്തി.
തൃശൂരില്‍ നിന്നുള്ള 35 അംഗ സംഘമാണ് എത്തിയത്. ചെന്നൈയിൽ നിന്നുള്ള എൻഡിആർഎഫിന്റെ രണ്ടാം സംഘവും സന്നിധാനത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
ഈ സംഘം രാത്രിയോടെ പമ്പയിൽ എത്തും. സന്നിധാനത്ത് ഇന്ന് തിരക്ക് നിയന്ത്രണവിധേയമാണ്. ഭക്തരെ നിയന്ത്രിച്ച് ദർശനം ഉറപ്പാക്കുന്നുണ്ട്. ഇന്ന് വെർച്ചൽ ക്യൂ വഴി 70,000 പേർക്കും സ്പോട്ട് ബുക്കിംഗ് വഴി ഇരുപതിനായിരം പേർക്കും ദർശനം അനുവദിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16

