Quantcast

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

നെയ്യാറിൽ ജലനിരപ്പ് ഉയർന്നതോടെ ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2022-08-01 10:03:07.0

Published:

1 Aug 2022 9:58 AM GMT

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
X

തിരുവനന്തപുരം: വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. തമിഴ്‌നാട് സ്വദേശി കിങ്‌സ്റ്റോൺ ആണ് മരിച്ചത്. അപകടത്തിൽ പെട്ട മറ്റ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. പൂവാർ, പൊഴിയൂർ, തെക്കേ കൊല്ലംകോട് തുടങ്ങിയ പ്രദേശങ്ങങ്ങളിലെ തീരം കടലെടുത്തു. തിരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍ മാത്രമല്ല മലയോര മേഖലയിലും മഴ ശക്തമായി തുടരുകയാണ്. നെയ്യാറിൽ ജലനിരപ്പ് ഉയർന്നതോടെ ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു. നെയ്യാറ്റിൻകര വെള്ളറടയിൽ നിർത്തിയിട്ട കാറിനു പുറത്ത് മണ്ണിടിഞ്ഞ് വീണു.

അതേസമയം സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുകയാണ്. ഇന്ന് തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട അത്തിക്കയത്ത് ഒരാൾ പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ടു. അത്തിക്കയം സ്വദേശി റെജി ചീങ്കയിലാണ് ഒഴുക്കിൽപ്പെട്ടത്.

കോട്ടയത്തെ മലയോര മേഖലകളിൽ പതിനൊന്ന് മണിയോടെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. ഈരാറ്റുപേട്ടയിൽ കടകളിൽ വെള്ളം കയറി. മൂന്നിലവിൽ വീണ്ടും ഉരുൾപൊട്ടിയെന്ന് സംശയമുണ്ട്. ടൗൺ മുഴുൻ വെള്ളത്തിലാണ്. കൊല്ലത്ത് തീരദേശമേഖലകളിൽ മഴക്കൊപ്പം ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. എറണാകുളത്തും കോട്ടയത്തും ഖനനം നിരോധിച്ചു

പത്തനംതിട്ടയിൽ ഇന്ന് ഉച്ചക്ക് ശേഷം പ്രൊഫഷണൽ കോളേജുകൾ സഹിതം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ജില്ലയിൽ റെഡ് അലർട്ട് ജാഗ്രത നിർദേശം പുറപ്പെടുവിച്ചതിനെ തുടർന്നാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്.

TAGS :

Next Story