വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അഞ്ച് പേർക്ക് കൂടി രോഗം
ആനാട്, മംഗലപുരം, പോത്തൻകോട്, രാജാജി നഗർ, പാങ്ങപ്പാറ സ്വദേശികളാണ് ഇവർ.

Photo| Special Arrangement
https://www.mediaoneonline.com/kerala/13-vice-presidents-58-general-secretaries-kpcc-news-office-bearers-list-announced-303158
തിരുവനന്തപുരം: ആശങ്കയേറ്റി സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിക ജ്വരം. തിരുവനന്തപുരം സ്വദേശികളായ അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആനാട്, മംഗലപുരം, പോത്തൻകോട്, രാജാജി നഗർ, പാങ്ങപ്പാറ സ്വദേശികളാണ് ഇവർ.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരബാധിതരുടെ എണ്ണം വർധിക്കുകയാണ്. കണ്ണൂർ സ്വദേശിയായ മൂന്നു വയസുകാരന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ചയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം പാലക്കാട് കൊടുമ്പ് സ്വദേശിയായ 62കാരനും രോഗം സ്ഥിരീകരിച്ചിരുന്നു. നിലവിൽ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ് ഇദ്ദേഹം. രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനായി പ്രദേശത്തെ അഞ്ച് ജലസ്രോതസുകളിലെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
കൊല്ലത്തും 62കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കടയ്ക്കൽ സ്വദേശിനിയായ തൊഴിലുറപ്പ് തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഈ മാസം ഇതുവരെ 25ലേറെ പേർക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.
Adjust Story Font
16

