കളമശ്ശേരിയിൽ അഞ്ച് വിദ്യാർഥികൾക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
എൻഐവി ആലപ്പുഴയിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്

കൊച്ചി: കളമശ്ശേരിയിൽ അഞ്ച് വിദ്യാർഥികൾക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. എൻഐവി ആലപ്പുഴയിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പരിശോധിച്ച അഞ്ച് വിദ്യാർഥികളുടെ ഫലവും പോസിറ്റീവാണ്. വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണ്.
രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിഞ്ഞ കുട്ടികൾക്കാണ് ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ചത്. ഇവർ വിവധ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് വിദ്യാർഥികളുടെ ഫലം പോസിറ്റീവായത്. രോഗബാധയെ തുടര്‍ന്ന് സ്‌കൂളിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചിരുന്നു.
വാർത്ത കാണാം:
Next Story
Adjust Story Font
16

