Quantcast

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും

നെയ്തലക്കാവ് ക്ഷേത്രത്തിലാണ് ഏറ്റവും അവസാനം കൊടിയേറുന്നത്

MediaOne Logo

Web Desk

  • Published:

    13 April 2024 6:34 AM IST

flag hoisting thrissur pooram
X

തൃശൂര്‍: തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും . പ്രധാനപങ്കാളിത്തം വഹിക്കുന്ന പാറമേക്കാവ് ,തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടകപൂരങ്ങളായി പങ്കെടുക്കുന്ന എട്ട് ക്ഷേത്രങ്ങളിലുമാണ് പൂരം കൊടിയേറുന്നത്. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.30 നും 11.45 നും ഇടക്കും പാറമേക്കാവിൽ ഉച്ചയ്ക്ക് 12 നും 12.15നും ഇടക്കുമാണ് കൊടിയേറ്റം നടക്കുക. നെയ്തലക്കാവ് ക്ഷേത്രത്തിലാണ് ഏറ്റവും അവസാനം കൊടിയേറുന്നത്. ഏപ്രില്‍ 19നാണ് തൃശൂര്‍ പൂരം.

TAGS :

Next Story