Quantcast

ഒന്‍പത് ജില്ലകളില്‍ റെഡ് അലർട്ട്; പത്തനംതിട്ടയിൽ പ്രളയ മുന്നറിയിപ്പ്

മണിമലയാർ, അച്ചന്‍ കോവിലാർ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജല കമ്മീഷൻ നിർദേശിച്ചു.

MediaOne Logo

Web Desk

  • Updated:

    2021-05-15 09:28:47.0

Published:

15 May 2021 9:27 AM GMT

ഒന്‍പത് ജില്ലകളില്‍ റെഡ് അലർട്ട്; പത്തനംതിട്ടയിൽ പ്രളയ മുന്നറിയിപ്പ്
X

പത്തനംതിട്ട ജില്ലയിൽ കേന്ദ്ര ജല കമ്മീഷന്‍റെ പ്രളയ മുന്നറിയിപ്പ്. മണിമലയാർ, അച്ചന്‍ കോവിലാർ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് ബുള്ളറ്റിൻ പുറപ്പെടുവിച്ചു. ടോക് ടേ അതിതീവ്ര ചുഴലിക്കാറ്റായി മാറി.

വടക്ക് ഭാഗത്തേക്കാണ് ടോക് ടേ നീങ്ങുന്നത് എന്നതിനാല്‍ കനത്ത ജാഗ്രതയിലാണ് വടക്കന്‍ കേരളം. എറണാകുളം മുതല്‍ കാസര്‍കോട് വരെ 9 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുകയാണ്. അതോടൊപ്പം കടല്‍ ക്ഷോഭവുമുണ്ട്.

കനത്ത മഴയെ തുടർന്ന് ഇടുക്കി വട്ടവടയിൽ വ്യാപക നാശനഷ്ടമുണ്ടായി. വട്ടവട പഴത്തോട്ടത്ത് 20 വീടുകൾ പൂർണമായും തകർന്നു. പുറത്തേക്കുള്ള റോഡുകൾ എല്ലാം തകർന്നു. വട്ടവടയിൽ നിന്ന് ആശുപത്രിയിൽ എത്തിക്കാനാവാതെ രോഗി മരിച്ചു. വട്ടവട സ്വദേശി രാജ ആണ് മരിച്ചത്. ഇടുക്കി താലൂക്കിലും വ്യാപക നാശനഷ്‍ടമുണ്ടായി.

TAGS :

Next Story