കൊച്ചിയില്‍ നങ്കൂരമിട്ട ഇറാന്‍ കപ്പലിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി; മാധ്യമപ്രവര്‍ത്തകരടക്കം മൂന്ന് പേര്‍ അറസ്റ്റിൽ
കപ്പലുകളുടെ ദൃശ്യം പകര്‍ത്തരുതെന്നും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും കൊച്ചി ഡിസിപി അറിയിച്ചു

കൊച്ചി: കൊച്ചിയില്‍ നങ്കൂരമിട്ട ഇറാന്‍ കപ്പലിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ അടക്കം മൂന്നു പേരെ ഹാര്‍ബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. റിപ്പബ്ലിക് ടി വിയിലെ മാധ്യമപ്രവര്‍ത്തകന്‍ സി.ജി ശങ്കര്‍, കാമറമാന്‍ എസ്. മണി, സ്പീഡ് ബോട്ട് ഡ്രൈവര്‍ പി.വിജയകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.
അതീവ സുരക്ഷാ മേഖലയില്‍ നങ്കൂരമിട്ട ഇറാന്‍ കപ്പലിന്‍റെ ദൃശ്യം പകര്‍ത്തി ദേശസുരക്ഷക്ക് ഭീഷണിയാകും വിധം പ്രവര്‍ത്തിച്ചുവെന്നാണ് കേസ്. കപ്പലുകളുടെ ദൃശ്യം പകര്‍ത്തരുതെന്നും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും കൊച്ചി ഡിസിപി അറിയിച്ചു. നിര്‍ദേശം ലംഘിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.
Next Story
Adjust Story Font
16

